ഹേസൽവുഡ് രണ്ടാം ആഷസ് ടെസ്റ്റിനില്ല

20211212 123334

ഓസ്ട്രേലിയൻ ബൗളർ ഹേസൽവുഡ് രണ്ടാം ആഷസ് ടെസ്റ്റിന് ഉണ്ടാകില്ല. ഓസ്ട്രേലിയൻ മാധ്യമങ്ങൾ ആണ് ഈ വിവരം റിപോർട്ട് ചെയ്യുന്നത്. ആദ്യ ടെസ്റ്റിനിടയിൽ വേദന അനുഭവപ്പെട്ടതിനാൽ ഹേസൽവുഡ് 14 ഓവർ മാത്രമെ രണ്ടാം ഇന്നിങ്സിൽ എറിഞ്ഞിരുന്നുള്ളൂ. പരുക്ക് സാരമുള്ളതല്ല എന്നും താരം രണ്ടാം ടെസ്റ്റിന് ഉണ്ടാകും എന്നും കമ്മിൻസ് പറഞ്ഞിരുന്നു എങ്കിലും പുതിയ വാർത്തകൾ അങ്ങനെ അല്ല സൂചനകൽ നൽകുന്നത്. ഹേസൽവുഡിന് പകരം ജൈ റിച്ചാർഡ്സൺ ആകും രണ്ടാം ടെസ്റ്റിൽ കളിക്കുക. താരത്തിന്റെ ഓസ്ട്രേലിയക്ക് ആയുള്ള മൂന്നാം ടെസ്റ്റാകും ഇത്.

Previous articleകാരിക്ക്, വാഴ്ത്തപെടാതെ പോയ പോരാളി
Next articleഇന്നലെ ബാറ്റു കൊണ്ട് കരിയർ ബെസ്റ്റ്, ഇന്ന് ബൗള് കൊണ്ട് കരിയർ ബെസ്റ്റ്, സിജോമോന്റെ മികവിൽ കേരളം ഛത്തീസ്ഗഡിനെ എറിഞ്ഞിട്ടു