സച്ചിന്‍ ബേബി 95, വിഷ്ണു വിനോദിനു അര്‍ദ്ധ ശതകം

- Advertisement -

ഹിമാച്ചല്‍ പ്രദേശിനെതിരെ ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സ് നേടി. സച്ചിന്‍ ബേബിയുടെയും വിഷ്ണു വിനോദിന്റെയും അര്‍ദ്ധ ശതകങ്ങളാണ് ടീമിനെ 271 എന്ന സ്കോറിലേക്ക് നയിച്ചത്. വിഷ്ണു വിനോദ് റണ്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടിയപ്പോള്‍ സച്ചിന്‍ ബേബി തന്റെ പതിവു ശൈലിയിലാണ് ബാറ്റ് വീശിയത്. 66 റണ്‍സാണ് 112 പന്തില്‍ നിന്ന് വിഷ്ണു വിനോദ് നേടിയത്.

81 പന്തുകള്‍ നേരിട്ട സച്ചിന്‍ ബേബി 95 റണ്‍സ് നേടി. 8 ബൗണ്ടറിയും 3 സിക്സും അടങ്ങിയതായിരുന്നു സച്ചിന്‍ ബേബിയുടെ സ്കോര്‍. രോഹന്‍ പ്രേം 36 റണ്‍സ് നേടിയപ്പോള്‍ സഞ്ജു സാംസണ്‍ 10 റണ്‍സിനു പുറത്തായി. അരുണ്‍ കാര്‍ത്തിക് ആണ് മറ്റൊരു പ്രധാന സ്കോറര്‍. 22 റണ്‍സാണ് അരുണിന്റെ സംഭാവന. മുഹമ്മദ് അസ്ഹറുദ്ദീന്‍ 11 പന്തില്‍ നിന്ന് 23 റണ്‍സ് നേടി പുറത്തായി.

ഹിമാച്ചലിനു വേണ്ടി പങ്കജ് ജൈസ്വാല്‍ മൂന്ന് വിക്കറ്റും വിനയ ഗലേറ്റിയ, ആയുഷ് ജാംവാല്‍, അങ്കിത് കൗശിക് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement