വിജയ് ഹസാരെ ട്രോഫിയ്ക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു

വിജയ് ഹസാരെ ട്രോഫിയ്ക്കായുള്ള കേരളത്തിന്റെ 15 അംഗ ടീമിനെ പ്രഖ്യാപിച്ചു. റോബിന്‍ ഉത്തപ്പയാണ് ടീമിന്റെ നായകന്‍. മുന്‍ നായകന്മാരായ സച്ചിന്‍ ബേബിയും സഞ്ജു സാംസണും ടീമിലുണ്ട്. സെപ്റ്റംബര്‍ 25ന് ചത്തീസ്ഗഢുമായാണ് കേരളത്തിന്റെ ആദ്യ മത്സരം. കേരളത്തിന്റെ മത്സരങ്ങളെല്ലാം ബാംഗ്ലൂരിലാണ് നടക്കുന്നത്. സൗരാഷ്ട്ര, ആന്ധ്ര, മുംബൈ, ജാര്‍ഖണ്ഡ്, ഗോവ, ഹൈദ്രാബാദ്, കര്‍ണ്ണാടക എന്നീ ടീമുകളാണ് ചത്തീസ്ഗഢിന് പുറമെ കേരളത്തിന്റെ എതിരാളികള്‍.

കേരള ടീം: റോബിന്‍ ഉത്തപ്പ, സഞ്ജു സാംസണ്‍, സച്ചിന്‍ ബേബി, ജലജ് സക്സേന, രാഹുല്‍ പി, വിഷ്ണു വിനോദ്, മുഹമ്മദ് അസ്ഹറുദ്ദീന്‍, ആസിഫ് കെഎം, നിധീഷ് എംഡി, ബേസില്‍ തമ്പി, സന്ദീപ് വാര്യര്‍, മിഥുന്‍ എസ്, അക്ഷയ് ചന്ദ്രന്‍, സല്‍മാന്‍ നിസാര്‍, സിജോമോന്‍ ജോസഫ്

Previous articleവിജയ ഇന്നിംഗ്സുമായി ക്രിക്കറ്റില്‍ നിന്ന് വിടവാങ്ങി ഹാമിള്‍ട്ടണ്‍ മസകഡ്സ
Next articleഇത്തരത്തിലുള്ള വിടവാങ്ങല്‍ സാധ്യമായതില്‍ അതിയായ സന്തോഷം, അഫ്ഗാനിസ്ഥാനെതിരെ ടി20 ജയമില്ലെന്ന ഭാരം ഇറക്കാനായി