വിജയ് ഹസാരെ ട്രോഫി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടി ജാര്‍ഖണ്ഡ്

Sports Correspondent

ഇഷാന്‍ കിഷന്റെ വെടിക്കെട്ട് ബാറ്റിംഗിനൊപ്പം വിരാട് സിംഗ്(68), സുമിത് കുമാര്‍(52), അനുകുല്‍ റോയ്(39 പന്തില്‍ 72) എന്നിവരും കസറിയപ്പോള്‍ വിജയ് ഹസാരെ ട്രോഫി ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടി ജാര്‍ഖണ്ഡ്. ഇഷാന്‍ 94 പന്തില്‍ 173 റണ്‍സ് നേടിയാണ് ഈ കൂറ്റന്‍ സ്കോറിനുള്ള അടിത്തറ ജാര്‍ഖണ്ഡിന് നല്‍കിയത്.

2010ല്‍ മധ്യ പ്രദേശ് റെയില്‍വേസിനെതിരെ നേടിയ 412/6 എന്ന റെക്കോര്‍ഡ് ഇന്ന് മധ്യ പ്രദേശിനെതിരെ തന്നെ ജാര്‍ഖണ്ഡ് തകര്‍ക്കുകയായിരുന്നു. 9 വിക്കറ്റ് നഷ്ടത്തില്‍ 422 റണ്‍സാണ് ജാര്‍ഖണ്ഡ് നേടിയത്.