ത്രിപുരയെ എറിഞ്ഞിട്ട് വിദർഭ വിജയ് ഹസാരെ ക്വാർട്ടറിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

വിജയ ഹസാരെ ട്രോഫിയിൽ വിദർഭ ക്വാർട്ടറിൽ. ഇന്ന് നടന്ന പ്രീക്വാർട്ടറിൽ ത്രിപുരയെ 34 റൺസിന് ആണ് വിദർഭ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റു ചെയ്ത വിദർഭ ഇന്ന് 50 ഓവറിൽ 7 വിക്കറ്റിന് 258 റൺസ് എടുത്തു. റാതോട് 57 റൺസും അഥർവ 51 റൺസും എടുത്ത് വിദർഭയ്ക്ക് കരുത്ത് നൽകി. രണ്ടാമത് ബാറ്റുചെയ്ത ത്രിപുരയ്ക്ക് 224 റൺസ് എടുക്കാൻ ആയുള്ളൂ. അപ്പോഴേക്ക് ത്രിപുര ആൾ ഔട്ട് ആയി. താക്കൂർ നാലു വിക്കറ്റും നാൽകണ്ടെ മൂന്ന് വിക്കറ്റും എടുത്ത് വിദർഭക്കായി തിളങ്ങി.