അനായാസം രാജസ്ഥാനെ തോൽപ്പിച്ച് കർണാടക വിജയ് ഹസാരെ ട്രോഫി ക്വാർട്ടറിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

വിജയ് ഹസാരെ ട്രോഫി പ്രീക്വാർട്ടറിൽ രാജസ്ഥാനെ നേരിട്ട കർണാടകയ്ക്ക് എട്ടു വിക്കറ്റ് വിജയം. ഇന്ന് ആദ്യം ബാറ്റു ചെയ്ത രാജ്സഥാനെ 199 റൺസിൽ ഒതുക്കാൻ കർണാടകയ്ക്ക് ആയിരുന്നു.109 റൺസ് നേടിയ ദീപക് ഹൂഡ മാത്രമാണ് രാജസ്ഥാനായി ഇന്ന് തിളങ്ങിയത്‌. നാലു വിക്കറ്റുകളുമായി വൈശാഖ് കർണാടകയ്ക്ക് വേണ്ടി തിളങ്ങി. 200 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ കർണാടക 44ആം ഓവറിലേക്ക് ലക്ഷ്യം കണ്ടു. 54 റൺസുമായി സംറത് കർണാടക്ക് മികച്ച തുടക്കം നൽകി. 85 റൺസുമായി പുറത്താകാതെ നിന്ന സിദ്ദാർത്തും 52 റൺസുമായി പുറത്താകാതെ നിന്ന മനീഷ് പാണ്ഡെയും കർണാടകയെ വിജയത്തിലേക്ക് നയിച്ചു. ക്വാർട്ടറിൽ കർണാടക തമിഴ്നാടിനെ നേരിടും.