വിഹാരിക്ക് സെഞ്ചുറി, ഇന്ത്യക്ക് കൂറ്റൻ സ്കോർ

Photo: Twitter/@BCCI
- Advertisement -

വെസ്റ്റിൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ.രണ്ടാം ദിവസം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 416 റൺസിന്‌ എല്ലാവരും പുറത്തായി. രണ്ടാം ദിവസം തന്റെ കന്നി സെഞ്ചുറി നേടിയ ഹനുമ വിഹാരിയും ടെസ്റ്റിൽ ആദ്യ അർദ്ധ സെഞ്ചുറി നേടിയ ഇഷാന്ത് ശർമയുടെ പ്രകടനവുമാണ് ഇന്ത്യൻ സ്കോർ 400 കടത്തിയത്.

എട്ടാം വിക്കറ്റിൽ ഹനുമ വിഹാരിയും ഇഷാന്ത് ശർമയും ചേർന്ന് 112 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. എന്നാൽ ഇഷാന്ത് ശർമയുടെ വിക്കറ്റ് നഷ്ടപ്പെട്ടതോടെ വെറും 2 റൺസ് കൂടി കൂട്ടിച്ചേർത്തതിന് ശേഷം ഇന്ത്യയുടെ ബാക്കിയുള്ള രണ്ട് വിക്കറ്റുകളും നഷ്ട്ടപെടുകയിരുന്നു. ഹനുമ വിഹാരി 111 റൺസ് എടുത്ത് പുറത്തായപ്പോൾ ഇഷാന്ത് ശർമ്മ 57 റൺസ് എടുത്ത് പുറത്തായി.

വെസ്റ്റിൻഡീസിന് വേണ്ടി ക്യാപ്റ്റൻ ജേസൺ ഹോൾഡർ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോൾ തന്റെ കന്നി ടെസ്റ്റ് കളിയ്ക്കാൻ ഇറങ്ങിയ റഹ്കീം കോൺവാൾ മൂന്ന് വിക്കറ്റ് വീഴ്ത്തി.

Advertisement