ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടി, വെറോണ്‍ ഫിലാന്‍ഡറിനു പരിക്ക്

- Advertisement -

ശ്രീലങ്കയ്ക്കെതിരെ രണ്ടാം ടെസ്റ്റില്‍ വെറോണ്‍ ഫിലാന്‍ഡര്‍ കളിയ്ക്കില്ല. പോര്‍ട്ട് എലിസബത്തില്‍ നടക്കാനിരിക്കുന്ന ടെസ്റ്റില്‍ ഹാംസ്ട്രിംഗ് പരിക്ക് മൂലം ആണ് ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍ പുറത്ത് പോകുന്നത്. കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും താരം പുറത്തിരിക്കേണ്ടി വരുമെന്നാണ് ദക്ഷിണാഫ്രിക്കയുടെ കോച്ച് ഓട്ടിസ് ഗിബ്സണ്‍ പറയുന്നത്.

ആദ്യ ടെസ്റ്റിലും ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരില്‍ കുറവ് ഓവറുകള്‍ എറിഞ്ഞത് വെറോണ്‍ ഫിലാന്‍ഡര്‍ ആയിരുന്നു. വെറും 18 ഓവറാണ് താരം രണ്ടിന്നിംഗ്സുകളിലായി എറിഞ്ഞത്. മത്സരം ശ്രീലങ്ക ജയിക്കുമ്പോള്‍ ഒരോവര്‍ പോലും അന്ന് വെറോണ്‍ ഫിലാന്‍ഡര്‍ എറിഞ്ഞിരുന്നില്ല. രണ്ടാം ടെസ്റ്റ് ഫെബ്രുവരി 21നു ആണ് ആരംഭിക്കുന്നത്.

Advertisement