ഇന്ത്യ – വെസ്റ്റിൻഡീസ് ടി20 വേദികൾക്ക് മാറ്റം

Photo: Twitter/@BCCI

ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിലുള്ള ടി20 പരമ്പരയിലെ വേദികൾ പരസ്പരം മാറ്റംവരുത്തി ബി.സി.സി.ഐ. ഡിസംബർ 6ന് മുംബൈയിൽ നടക്കേണ്ട മത്സരം പൊലീസിന് വേണ്ടത്ര സുരക്ഷാ നൽകാനാവില്ലെന്ന് കാരണത്താലാണ് വേദികൾ തമ്മിൽ പരസ്പരം മാറ്റിയത്. അംബേദ്ക്കർ മരിച്ച ദിവസവും അയോധ്യയിലെ ബാബരി മസ്ജിദ് പ്രശ്നവും ഡിസംബർ 6ന് ആയത്കൊണ്ട് മുംബൈയിൽ നടക്കുന്ന ആദ്യ ടി20ക്ക് കൂടുതൽ സുരക്ഷാ നൽകാനാവില്ലെന്ന് മുംബൈ പോലീസ് അറിയിച്ചത്.

ഇത് പ്രകാരം ഡിസംബർ 6ന് മുംബൈയിൽ നടക്കേണ്ട മത്സരം ഡിസംബർ 11നാവും നടക്കുക. അതെ സമയം ഡിസംബർ 11ന് ഹൈദരാബാദിൽ നടക്കേണ്ട മത്സരം ഡിസംബർ 6ന് മുംബൈയിൽ വെച്ച് നടക്കും. പരമ്പരയിലെ ഒന്നാമത്തെയും മൂന്നാമത്തെയും മത്സരങ്ങളാണ് തിയ്യതികൾ മാറ്റിയത്.