കോഹ്‍ലിയ്ക്ക് 70 അന്താരാഷ്ട്ര ശതകങ്ങളുണ്ട്, മൈക്കല്‍ വോണിന് ഏകദിനത്തില്‍ ഒരെണ്ണം പോലുമില്ല – സല്‍മാന്‍ ബട്ട്

Viratkohli

മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍ അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് പറഞ്ഞ് സല്‍മാന്‍ ബട്ട്. കെയിന്‍ വില്യംസണ്‍ ഇന്ത്യയ്ക്കാരനാണെങ്കില്‍ ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്ററായി വാഴ്ത്തപ്പെട്ടേനെ എന്ന വോണിന്റെ പരാമര്‍ശത്തെ ചൂണ്ടിക്കാണിച്ചാണ് മുന്‍ പാക്കിസ്ഥാന്‍ താരത്തിന്റെ പ്രതികരണം. കോഹ്‍ലിയെ വിലകുറച്ച് കാണിക്കുവാന്‍ ശ്രമിക്കുമ്പോള്‍ വോണ്‍ ഓര്‍ക്കേണ്ടത് അദ്ദേഹത്തിന് ഏകദിനത്തില്‍ ഒരു ശതകം പോലും സ്വന്തമാക്കുവാന്‍ സാധിച്ചിട്ടില്ല എന്നാണെന്നും സല്‍മാന്‍ ബട്ട് ഓര്‍മ്മിപ്പിച്ചു.

അതേ സമയം കോഹ്‍ലിയ്ക്ക് അന്താരാഷ്ട്ര ക്രിക്കറ്റില്‍ 70 ശതകമുണ്ടെന്നും സച്ചിനും റിക്കി പോണ്ടിംഗിനും പിന്നിലായാണ് താരം നിലകൊള്ളുന്നതെന്നതും മറക്കാതിരിക്കേണ്ട കാര്യമാണെന്ന് മൈക്കല്‍ വോണിനോടായി സല്‍മാന്‍ ബട്ട് പറഞ്ഞു. വളരെ അധികം ജനസംഖ്യയുള്ള രാജ്യത്തെ ഒരു താരമാണെങ്കിലും കോഹ്‍ലിയുടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ പ്രകടനം മികച്ചതായതാണ് താരത്തെ കൂടുതല്‍ ആളുകള്‍ ഇഷ്ടപ്പെടുവാന്‍ കാരണമെന്നും താരം ഏറെ നാളായി ബാറ്റിംഗ് റാങ്കിംഗില്‍ മുന്‍കൈ നേടിയിട്ടുണ്ടെന്നതും പരിഗണിക്കുമ്പോള്‍ വോണ്‍ അനാവശ്യമായ താരതമ്യങ്ങള്‍ നടത്തുകയാണെന്ന് സല്‍മാന്‍ ബട്ട് പറഞ്ഞു.

Previous articleലോകകപ്പ് യോഗ്യത മത്സരങ്ങളിൽ നിന്ന് ഉത്തര കൊറിയ പിന്മാറി
Next articleഇന്ത്യൻ ഫുട്ബോൾ മെയ് 19ന് ഖത്തറിലേക്ക് പോകും