ലോകകപ്പിലേക്കുള്ള വിളി അപ്രതീക്ഷിതം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ലോകകപ്പ് സ്ക്വാഡില്‍ തന്നെ ഉള്‍പ്പെടുത്തി ഇന്‍സമാം-ഉള്‍-ഹക്കിന്റെ അറിയിപ്പ് വരുന്നത് വളരെ വൈകിയാണെന്നും തനിക്ക് അത് വിശ്വസിക്കാനായില്ലെന്നും പറഞ്ഞ് പാക്കിസ്ഥാന്‍ പേസര്‍ വഹാബ് റിയാസ്. ലോകകപ്പിന്റെ ആദ്യ പ്രാഥമിക സ്ക്വാഡിലോ ഇംഗ്ലണ്ടിനെതിരെയുള്ള 17 അംഗ സംഘത്തിലോ ഉള്‍പ്പെടാതിരുന്ന താരത്തിനെ അവസാന 15ല്‍ ഉള്‍പ്പെടുത്തിയത് അപ്രതീക്ഷിതമായ ഒരു കാര്യമായാണ് വിലയിരുത്തപ്പെട്ടത്.

തലേന്ന് രാത്രി വളരെ വൈകിയാണ് തന്നോട് കാര്യം അവതരിപ്പിച്ചത്. ഒരു നിമിഷം തനിക്ക് അത് വിശ്വസിക്കാനായില്ലെങ്കിലും താന്‍ വീണ്ടും ചോദ്യം ആവര്‍ത്തിച്ചപ്പോളാണ് റാവല്‍പിണ്ടിയില്‍ ഒരു മത്സരം കളിച്ച ശേഷം ലോകകപ്പിനു വരുവാന്‍ തയ്യാറാകുക എന്ന് ഇന്‍സമാം പറഞ്ഞതെന്ന് വഹാബ് വെളിപ്പെടുത്തി. രണ്ട് വര്‍ഷത്തോളമായി വഹാബ് ഏകദിനത്തില്‍ പാക്കിസ്ഥാനെ പ്രതിനിധീകരിച്ചിട്ട്.

എന്നാല്‍ ഇംഗ്ലണ്ടിനെതിരെ പാക് പേസര്‍മാര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനാകാതെ പോയതാണ് വഹാബ് റിയാസിനു അവസരമായി മാറിയത്. താന്‍ ഇംഗ്ലണ്ടില്‍ അധികം ഏകദിനങ്ങളില്‍ കളിച്ചിട്ടില്ലെങ്കിലും ടെസ്റ്റ് മത്സരങ്ങളിലും ടി20 മത്സരങ്ങളിലും അവിടെ ആവശ്യത്തിനു മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെന്നും വഹാബ് അറിയിച്ചു.