ദക്ഷിണാഫ്രിക്കന്‍ താരത്തിന് കോവിഡ്

- Advertisement -

ഇംഗ്ലണ്ടിനെതിരെയുള്ള പരിമിത ഓവര്‍ പരമ്പരയ്ക്ക് തൊട്ടുമുമ്പ് ഒരു ദക്ഷിണാഫ്രിക്കന്‍ താരത്തിന് കോവിഡ്. താരം ആരാണെന്ന് ബോര്‍ഡ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. താരത്തിന് പുറമെ താരത്തിനോട് അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ രണ്ട് താരങ്ങളെയും ദക്ഷിണാഫ്രിക്കന്‍ മെഡിക്കല്‍ ടീം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

മൂന്ന് പേര്‍ക്കും യാതൊരുവിധ ലക്ഷണങ്ങളുമില്ലെന്ന് ബോര്‍ഡ് ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. മൂന്ന് താരങ്ങളെയും ഉടനടി ഐസൊലേഷനിലേക്ക് നീക്കിയിട്ടുണ്ടെന്നും. ഇവര്‍ കേപ്ടൗണിലാണ് സ്ഥിതി ചെയ്യുന്നതെന്നും ബോര്‍ഡ് അറിയിച്ചു.

ഈ ഘട്ടത്തില്‍ ഇവര്‍ക്ക് പകരം താരങ്ങളെ സ്ക്വാഡില്‍ പ്രഖ്യാപിക്കുന്നില്ലെന്നും എന്നാല്‍ ഇന്റര്‍-സ്ക്വാഡ് പരിശീലനത്തിന്റെ ഭാഗമായുള്ള മത്സരത്തിനായി രണ്ട് പകരം താരങ്ങളെ പ്രഖ്യാപിക്കുന്നുവെന്നും ബോര്‍ഡ് അറിയിച്ചു.

Advertisement