പുതിയ കോവിഡ് നിയമങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നു, അറസ്റ്റിനെക്കുറിച്ച് സുരേഷ് റെയ്‍ന

മുംബൈയില്‍ കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനത്തിന് അറസ്റ്റിലായ സുരേഷ് റെയ്‍ന പറയുന്നത് തനിക്ക് മുംബൈയില്‍ നിലവില്‍ ഉള്ള പുതിയ നിയമങ്ങളെക്കുറിച്ച് അറിവില്ലായിരുന്നു എന്നാണ്. ലണ്ടനില്‍ പുതിയ സ്ട്രെയിന്‍ കോവിഡ് കണ്ടെത്തിയെന്ന വാര്‍ത്ത പരന്നതോടെ മഹാരാഷ്ട്ര സര്‍ക്കാര്‍ പുതിയ നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയായിരുന്നു.

രാത്രി 1 1 മുതല്‍ രാവിലെ 6 മണി വരെയാണ് പുതിയ കര്‍ഫ്യൂ സമയം. 34 ആളുകള്‍ക്കൊപ്പമാണ് സുരേഷ് റെയ്‍നയെ ഒരു ക്ലബിലെ സോഷ്യല്‍ ഡിസ്റ്റന്‍സ് നിയമങ്ങള്‍ ലംഘിച്ചതിന് അറസ്റ്റ് ചെയ്തത്.

സുരേഷ് റെയ്‍ന ഒരു ഷൂട്ടിന് വേണ്ടിയാണ് മുംബൈയില്‍ എത്തിയതെന്നും അത് വൈകുകയും പിന്നീട് രാത്രി ഭക്ഷണത്തിനായി ഒരു സുഹൃത്ത് ക്ഷണിച്ചതിനാലും അദ്ദേഹം അതിന് ശേഷം എയര്‍പോര്‍ട്ടിലേക്ക് പോകുവാനുമായിരുന്നു പദ്ധതിയിട്ടതെന്നും താരത്തിന് മുംബൈയിലെ പുതിയ കര്‍ഫ്യൂ നിയമങ്ങള്‍ അറിയില്ലായിരുന്നുവെന്നുമാണ് താരത്തിന്റെ മാനേജ്മെന്റ് ഔദ്യോഗിക കുറിപ്പില്‍ അറിയിച്ചത്.

Previous articleബെംഗളൂരു എഫ് സിയുടെ മൂന്നാം ജേഴ്സി എത്തി
Next articleപാക്കിസ്ഥാനെ നയിക്കുവാനാകുന്നത് വലിയ ബഹുമതി – മുഹമ്മദ് റിസ്വാൻ