ഇന്ത്യയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ, പുതിയ തീയതി ആയി

കൊറോണ വൈറസ് പ്രശ്നം ലോകത്തെ ആകെ വലയ്ക്കുന്ന സാഹചര്യത്തിൽ മാറ്റിവെച്ച ഏഷ്യയിലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ നടത്താനുള്ള പുതിയ തീയതി എ എഫ് സി തീരുമാനിച്ചു. ഔദ്യോഗികമായി ഇന്ന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് ഉത് സംബന്ധിച്ച് അറിയിപ്പ് കിട്ടി. ഇന്ത്യയുടെ ഉൾപ്പെടെ ഇനി നടക്കാൻ ബാക്കിയുള്ള ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ ഒക്ടോബർ, നവംബർ മാസങ്ങളിൽ നടത്താൻ ആണ് എ എഫ് സിയുടെ തീരുമാനം.

മാർച്ചിൽ ആയിരുന്നു ഇന്ത്യയുടെ മത്സരങ്ങൾ നടക്കേണ്ടിയിരുന്നത്. മാർച്ച് 26ന് നടക്കേണ്ടിയിരുന്ന ഖത്തറിനെതിരായ മത്സരവും, മാർച്ച് 31ന് നടക്കേണ്ട താജികിസ്താന് എതിരായ മത്സരവും, ജൂണിൽ നടക്കേണ്ടിയിരുന്ന അഫ്ഗാൻ, ബംഗ്ലാദേശ് മത്സരങ്ങളും ആകും ഇനി പുതിയ തീയതിയിൽ നടക്കുക.

ഫിക്സ്ചറുകൾ;

October 8, 2020: India vs Qatar (Home-match).

November 12, 2020: Bangladesh vs India (Away match).

November 17: India vs Afghanistan (Home match

Previous article“ഛേത്രിയല്ല സഹലാണ് ഇന്ത്യയിലെ ഏറ്റവും മികച്ച താരം”
Next articleദുലീപ് ട്രോഫിയില്‍ ദ്രാവിഡിനും ലക്ഷ്മണിനും എതിരെ പന്തെറിയാനായത് തന്റെ വഴിത്തിരിവായി