ഉമര്‍ അക്മലിന്റെ ഹിയറിംഗ് കേള്‍ക്കുവാനുള്ള വിധികര്‍ത്താവിനെ നിയമിച്ചു

പാക്കിസ്ഥാന്‍ മൂന്ന് വര്‍ഷത്തേക്ക് വിലക്കിയ ഉമര്‍ അക്മല്‍ വിധിയ്ക്കെതിരെ അടുത്തിടെ അപ്പീലിന് പോയിരുന്നു. ഈ അപ്പീല്‍ കേള്‍ക്കുവാനുള്ള സ്വകാര്യ വിധികര്‍ത്താവിനെ നിയമിച്ചു. മുന്‍ സുപ്രീം കോടതി ജഡജ് ജസ്റ്റിസ് ഫകീര്‍ മുഹമ്മദ് ഖോഖാര്‍ ആണ് ഉമര്‍ അപ്പീലിന്റെ ഭാഗം കേള്‍ക്കുക. റിട്ടയര്‍ ആയ ജഡ്ജി ഹിയറിംഗിന്റെ തീയതി പ്രഖ്യാപിച്ചിട്ടില്ല.

രണ്ട് തവണ തന്നെ സമീപിച്ച ബുക്കികളുടെ കാര്യം ബോര്‍ഡിനെ അറിയിച്ചില്ല എന്നതാണ് ഉമര്‍ അക്മലിന്റെ നേരെയുള്ള നടപടിക്ക് കാരണം. ഇതിനെത്തുടര്‍ന്ന് ഫെബ്രുവരി 17 2020ല്‍ താരത്തിനെ സസ്പെന്‍ഡ് ചെയ്യുകയും പിഎസ്എലില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തു. തുടര്‍ന്ന് അന്വേഷണത്തിന് ശേഷം താരത്തിനെ മൂന്ന് വര്‍ഷത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു.

എന്നാല്‍ ഈ തീരുമാനത്തിനെതിരെ അപ്പീല്‍ പോകേണ്ടതില്ല എന്നായിരുന്നു അക്മലിന്റെ ആദ്യ നിലപാട്. പിന്നീട് ഏറെ വൈകി മാത്രമാണ് താരം തനിക്കെതിരെയുള്ള നടപടിയ്ക്കെതിരെ അപ്പീല്‍ പോകുവാന്‍ തീരുമാനിച്ചത്.

Previous articleകൊറോണ വൈറസ് മൂലം കിരീടം നഷ്ടപ്പെടുമെന്ന് ഒരിക്കലും ഭയപ്പെട്ടിരുന്നില്ലെന്ന് ഹെൻഡേഴ്സൺ
Next articleകൊറോണക്കാലത്ത് ടാക്ലിംഗ് വേണ്ട,ട്രെയിനിംഗിൽ മാറ്റം വരുത്തി റനിയേരി