കൊറോണക്കാലത്ത് ടാക്ലിംഗ് വേണ്ട,ട്രെയിനിംഗിൽ മാറ്റം വരുത്തി റനിയേരി

ഇറ്റാലിയൻ ക്ലബ്ബായ സാമ്പ്ടോറിയയിൽ ട്രെയിനിംഗിൽ ശക്തമായ മാറ്റങ്ങൾ കൊണ്ട് വന്ന് പരിശീലകൻ ക്ലൗഡിയോ റനിയേരി. പരിശീലനത്തിനിടെ ഇനി ടാക്ലിംഗ് വേണ്ടന്നാണ് റനിയേരിയുടെ അഭിപ്രായം. ഫുട്ബോളിൽ നിന്നും ഇത്രയും വലിയ ഗ്യാപ്പ് ഉണ്ടായതിന് ശേഷം താരങ്ങൾ തിരിച്ചെത്തുമ്പോൾ പരിക്കിന്റെ റിസ്ക് കുറക്കാനാണ് ഈ തീരുമാനം എന്നാണ് റനിയേരിയുടെ പക്ഷം.

കൊറോണയേയും പരിക്കിനേയും ഒന്നിച്ച് നേരിടേണ്ട സാഹചര്യം ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. മറ്റ് ലീഗുകളിൽ ഫുട്ബോൾ തിരികെയെത്തിയപ്പോൾ പെട്ടന്ന് തന്നെ താരങ്ങൾക്ക് ഇഞ്ചുറി പറ്റിയത് റനിയേരി ചൂണ്ടിക്കാണിക്കുന്നു. സാമ്പ്ടോറിയയെ റെലഗേഷനിൽ നിന്നും ഒഴിവാക്കാനാണ് ഈ സീസണിൽ തന്റെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Previous articleഉമര്‍ അക്മലിന്റെ ഹിയറിംഗ് കേള്‍ക്കുവാനുള്ള വിധികര്‍ത്താവിനെ നിയമിച്ചു
Next articleഫോർബിസിന്റെ വാർഷിക വരുമാനത്തിന്റെ ലിസ്റ്റിൽ ആദ്യ നൂറിൽ ഇന്ത്യയിൽ നിന്ന് കൊഹ്‌ലി മാത്രം