വിസ ലഭിച്ചില്ല, അഫ്ഗാനിസ്ഥാന്റെ സന്നാഹ മത്സരങ്ങള്‍ ഉപേക്ഷിച്ചു

വെസ്റ്റിന്‍ഡീസിൽ നടക്കുന്ന അണ്ടര്‍ 19 ലോകകപ്പിനുള്ള വിസ ലഭിയ്ക്കുന്നതിൽ കാലതാമസം നേരിട്ടതിനാൽ തന്നെ അഫ്ഗാനിസ്ഥാന്റെ സന്നാഹ മത്സരങ്ങള്‍ ഉപേക്ഷിച്ചു. ടീമിന് ഇതുവരെ വെസ്റ്റിന്‍ഡീസിൽ എത്താന്‍ ആയിട്ടില്ല.

ജനൂവരി 14ന് ആണ് ടൂര്‍ണ്ണമെന്റ് ആരംഭിയ്ക്കുന്നത്. അതിന് മുമ്പ് ടീമിന് സന്നാഹ മത്സരങ്ങള്‍ ലഭിയ്ക്കുവാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കുമെന്നാണ് ഐസിസി ഹെഡ് ഓഫ് ഇവന്റ്സ് ക്രിസ് ടെട്‍ലി പറഞ്ഞത്.

ജനുവരി 10ന് ഇംഗ്ലണ്ടിനെതിരെയും 12ന് യുഎഇയ്ക്ക് എതിരെയുമായിരുന്നു അഫ്ഗാനിസ്ഥാന്റെ സന്നാഹ മത്സരങ്ങള്‍.