അണ്ടർ 19 ലോകകപ്പിന് വെസ്റ്റിൻഡീസ് ആതിഥേയത്വം വഹിക്കും

Img 20211117 210150

2022ൽ നടക്കുന്ന അണ്ടർ 19 പുരുഷ ക്രിക്കറ്റ് ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ വെസ്റ്റ് ഇൻഡീസിനെ തിരഞ്ഞെടുത്തതായി ഐസിസി ബുധനാഴ്ച പ്രഖ്യാപിച്ചു. 14 രാജ്യങ്ങളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. 48 മത്സരങ്ങൾ ആകെ നടക്കും. ടൂർണമെന്റിന്റെ ചരിത്രത്തിൽ ആദ്യമായാണ് വെസ്റ്റിൻഡീസ് അണ്ടർ 19 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.

2022 ജനുവരി 14 മുതൽ ഫെബ്രുവരി 5വരെ ആണ് ലോകകപ്പ് നടക്കുന്നത്. പത്ത് വേദികളിൽ ആയാകും മത്സരങ്ങൾ നടക്കുക. ആന്റിഗ്വ, ബാർബുഡ, ഗയാന, സെന്റ് കിറ്റ്‌സ് ആൻഡ് നെവിസ്, ട്രിനിഡാഡ് ആൻഡ് ടൊബാഗോ എന്നീ രാജ്യങ്ങളിലായി മത്സരം നടക്കും.

Previous articleജയ്പൂരിൽ ന്യൂസിലാണ്ടിന്റെ അടിയോടടി, ഗപ്ടിലിനും ചാപ്മാനും അര്‍ദ്ധ ശതകങ്ങള്‍
Next articleഅയര്‍ലണ്ട് കോച്ചിംഗ് സ്ഥാനം ഒഴിഞ്ഞ് ഗ്രഹാം ഫോര്‍ഡ്