ഏറെ വിവാദമായ ക്രിക്കറ്റിനു കളങ്കമെന്ന് വിശേഷിപ്പിക്കുന്ന ഒരു സംഭവത്തിനു ശേഷം പതറാതെ മുന്നോട്ട് നീങ്ങി നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റിന്‍ഡീസിനെ ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്താക്കി ദക്ഷിണാഫ്രിക്ക. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ 8 വിക്കറ്റിനു 282 റണ്‍സ് നേടുകയായിരുന്നു. മികച്ച രീതിയില്‍ ബാറ്റ് വീശുകയായിരുന്നു ജീവേശന്‍ പിള്ളെയെ ഫീല്‍ഡില്‍ തടസ്സം സൃഷ്ടിച്ചുവെന്ന നിയമം പറഞ്ഞ് പുറത്താകുമ്പോള്‍ ദക്ഷിണാഫ്രിക്ക 77/3 എന്ന നിലയിലായിരുന്നു. ടൂര്‍ണ്ണമെന്റില്‍ നിലനില്ക്കുവാന് ഏത് രീതിയിലും ജയം അനിവാര്യമായിരുന്നതിനാലാവും വെസ്റ്റിന്‍ഡീസ് ഇത്തരം നടപടികള്‍ക്ക് മുതിര്‍ന്നത്.
“On reflection it wasn’t in the spirit of the game. I think moving forward I would have withdrawn the appeal.”
🗣️ https://t.co/4gEqsr7j0N #U19CWC pic.twitter.com/SdFJcIMsx0
— ICC Cricket World Cup (@cricketworldcup) January 17, 2018
പിന്നീട് 112/5 എന്ന നിലയിലേക്ക് വീണ ദക്ഷിണാഫ്രിക്കയെ 99 റണ്‍സ് നേടി പുറത്താകാതെ നിന്ന് വാന്‍ഡിലേ മാക്വേടുവിന്റെയും വാലറ്റത്തില്‍ ഒട്ടനവധി താരങ്ങളുടെ ചെറു സംഭാവനകളുടെയും ബലത്തില്‍ 282 റണ്‍സ് നേടുകയായിരുന്നു. പത്ത് പന്ത്രണ്ട് പന്തില്‍ നിന്ന് 20ലധികം റണ്‍സ് നേടിയ ഒന്ന് രണ്ട് ദക്ഷിണാഫ്രിക്കന്‍ വാലറ്റക്കാരുടെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ കരീബിയന്‍ സംഘത്തിനെ 45.3 ഓവറില്‍ 206 റണ്‍സിനു ഓള്‍ഔട്ട് ആക്കുമ്പോള്‍ 76 റണ്‍സിന്റെ വിജയം മാത്രമല്ല ന്യായത്തിന്റെ വിജയം കൂടിയാണ് ദക്ഷിണാഫ്രിക്ക ഇന്ന് സ്വന്തമാക്കിയത്. 76 റണ്‍സ് നേടിയ അലിക് അതനാസേ ആണ് വെസ്റ്റിന്‍ഡീസിനായി ടോപ് സ്കോറര്‍ ആയത്. കിര്സ്റ്റന് കാലിചരന്‍ 44 റണ്‍സ് നേടി.
ദക്ഷിണാഫ്രിക്കയ്ക്കായി ഹെര്‍മ്മന്‍ റോള്‍ഫെസ് 4 വിക്കറ്റ് നേടിയപ്പോള്‍ ജെറാള്‍ഡ് കോയെറ്റ്സേ, ജേഡ് ഡി ക്ലെര്‍ക് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. ഇരുവരും തന്നെയായിരുന്നു ബാറ്റിംഗില്‍ ചെറു സംഭാവനകളാല്‍ ശ്രദ്ധേയമായ പ്രകടനം നടത്തി മാന്‍ ഓഫ് ദി മാച്ച് വാന്‍ഡിലെ മാക്വേടുവിനു പിന്തുണ നല്‍കിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial