ആവേശപ്പോരാട്ടത്തിനൊടുവില്‍ ശ്രീലങ്കയെ 3 വിക്കറ്റിനു പരാജയപ്പെടുത്തി പാക്കിസ്ഥാന് U-19 ലോകകപ്പ് ക്വാര്‍ട്ടറിലേക്ക്. ഇന്ന് നടന്ന ആവേശകരമായ മത്സരത്തില്‍ ചെറു സ്കോര്‍ പിറന്ന മത്സരത്തില്‍ പാക്കിസ്ഥാന്റെ 7 വിക്കറ്റുകള്‍ വീഴ്ത്തി സമ്മര്‍ദ്ദം സൃഷ്ടിക്കാന്‍ ശ്രീലങ്കയ്ക്കായെങ്കിലും മുഹമ്മദ് മൂസയുടെ നിര്‍ണ്ണായകമായ ബാറ്റിംഗ് പാക്കിസ്ഥാനെ 3 വിക്കറ്റ് വിജയത്തിലേക്ക് നയിച്ചു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 188 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ പാക്കിസ്ഥാന് 43.3 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.
ജെഹാന് ഡാനിയേല്‍(53) നേടിയ അര്‍ദ്ധ ശതകം മാത്രമാണ് ശ്രീലങ്കന്‍ ഇന്നിംഗ്സിലെ ശ്രദ്ധേയമായ പ്രകടനം. വാലറ്റത്തില്‍ അഷെന്‍ ഭണ്ഡാര(37)യും മറ്റു താരങ്ങളുടെയും സംഭാവനകളുടെ ശക്തിയിലാണ് ശ്രീലങ്ക 188 റണ്‍സ് നേടുന്നത്. പാക്കിസ്ഥാന്റെ സുലേമാന് ഷഫാകത് 3 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷഹീന് അഫ്രീദി രണ്ട് വിക്കറ്റ് നേട്ടം കൊയ്തു.
അലി സറ്യബ് നേടിയ 59 റണ്‍സാണ് പാക്കിസ്ഥാന്റെ വിജയത്തിനു അടിത്തറ നല്‍കിയത്. മുഹമ്മദ് സൈദ് അലം(28), മുഹമ്മദ് താഹ(24), നായകന് ഹസന് ഖാന്(24*) എന്നിവരോടൊപ്പം മുഹമ്മദ് മൂസ(23*) നിര്‍ണ്ണായകമായ ബാറ്റിംഗ് പുറത്തെടുത്തു. ശ്രീലങ്കയ്ക്കായി ബൗളിംഗില്‍ തിസാരു രശ്മിക ആണ് തിളങ്ങിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial