അണ്ടര്‍ 19 ലോകകപ്പിലെ അരങ്ങേറ്റക്കാരായ ജപ്പാനെ നയിക്കുക മാര്‍ക്കസ് തുര്‍ഗേറ്റ്

അണ്ടര്‍ 19 ലോകകപ്പില്‍ കന്നി അംഗത്തിനിറങ്ങുന്ന ജപ്പാനെ നയിക്കുക വിക്കറ്റ് കീപ്പര്‍ ബാറ്റിംഗ് താരമായ മാര്‍ക്കസ് തുര്‍ഗേറ്റ്. 2020 ജനുവരിയില്‍ ദക്ഷിണാഫ്രിക്കയിലാണ് ടൂര്‍ണ്ണമെന്റ് നടക്കുക. ധുഗല്‍ ബെഗ്ഗിംഗ്ഫീല്‍ഡ് പരിശീലിപ്പിക്കുന്ന ടീമിന്റെ ഉപനായകന്‍ നീല്‍ ഡേറ്റ് ആണ്.

ഇന്ത്യ, ശ്രീലങ്ക, ന്യൂസിലാണ്ട് എന്നിവരോടൊപ്പം ആണ് ജപ്പാന്‍ ഗ്രൂപ്പ് ചെയ്യപ്പെട്ടിരിക്കുന്നത്. ജനുവരി 18ന് ന്യൂസിലാണ്ടിനെതിരെയാണ് ജപ്പാന്റെ ആദ്യ മത്സരം.

ജപ്പാന്‍ : Marcus Thurgate (c), Max Clements, Tushar Chaturvedi, Neel Date (vc), Kento Ota-Dobell, Ishaan Fartyal, Sora Ichiki, Leon Mehlig, Masato Morita, Shu Noguchi, Yugandhar Retharekar, Debashish Sahoo, Reiji Suto, Kazumasa Takahashi, Ashley Thurgate.