റാകിബുളിന് ഹാട്രിക്, ഉജ്ജ്വല ജയവുമായി ബംഗ്ളദേശ്

Photo: Twitter/@cricketworldcup
- Advertisement -

അണ്ടർ19 ലോകകപ്പിൽ റാകിബുൽ ഹസനിന്റെ ഹാട്രിക് മികവിൽ സ്കോട്ലൻഡിനെതിരെ 7 വിക്കറ്റിന്റെ ഉജ്ജ്വല ജയം സ്വാന്തമാക്കി ബംഗ്ലാദേശ്. സ്കോട്ലാൻഡ് ഉയർത്തിയ 90 റൺസ് എന്ന ലക്‌ഷ്യം 16.4 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ബംഗ്ലാദേശ് മറികടക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത സ്കോട്ലൻഡ് 30.3 ഓവറിൽ വെറും 89 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു. സ്കോട്ലാൻഡ് നിരയിൽ 28 റൺസ് എടുത്ത ഉസൈർ ഷാ ആണ് ടോപ് സ്‌കോറർ. വാലറ്റത്ത് 17 നേടിയ കെയിൻസ് സ്കോട്ലാൻഡിനെ നാണക്കേടിൽ നിന്ന് രക്ഷിക്കുകയായിരുന്നു. ബംഗ്ലാദേശിന് വേണ്ടി റാകിബുൽ ഹസൻ ഹാട്രിക് അടക്കം നാല് വിക്കറ്റ് വീഴ്ത്തി.

തുടർന്ന് ബാറ്റ് ചെയ്ത ബംഗ്ലാദേശിന് ആദ്യ പന്തിൽ തന്നെ തൻസിദ് ഹാസന്റെ വിക്കറ്റ് നഷ്ടമായെങ്കിലും 35 റൺസ് എടുത്ത ഹസൻ ജോയിയും 25 റൺസ് എടുത്ത പർവേസ് ഹുസൈനും കൂടുതൽ നഷ്ട്ടങ്ങൾ ഇല്ലാതെ ബംഗ്ലാദേശിന് ജയം സമ്മാനിക്കുകയായിരുന്നു.

Advertisement