കൊറോണ ഭീഷണി, ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയുടെ സാൻസി സൂപ്പർ ലീഗ് ഉപേക്ഷിച്ചു

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

കൊറോണ ഭീഷണി കാരണം ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയുടെ സാൻസി സൂപ്പർ ലീഗ് ഉപേക്ഷിച്ചു. ഈ വർഷം നവംബറിലായിരുന്നു സാൻസി സൂപ്പർ ലീഗ് നടക്കാനിരുന്നത്. ഈ വർഷം മൂന്നാം സീസൺ സാൻസി സൂപ്പർ ലീഗായിരുന്നു നടക്കാനിരുന്നത്. ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക പറയുന്നതനുസരിച്ച് 2021 നവംബർ- ഡിസംബർ മാസങ്ങളിലായിരിക്കും മൂന്നാം എഡിഷൻ നടക്കുക.

സാൻസി സൂപ്പർ ലീഗ് ഈ വർഷം നടത്താൻ ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക ശ്രമിച്ചിരുന്നു. എങ്കിലും കൊറോണ വ്യാപനം കണക്കിലെടുത്താണ് മാറ്റേണ്ടി വന്നത്. 2019ൽ എം.എസ്.എൽ ചാമ്പ്യന്മാരായത് പാൾ റോക്സാണ്.