രാഹുലിനും ഹാര്‍ദ്ദിക്കിനും രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്കെന്ന് റിപ്പോര്‍ട്ടുകള്‍

പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സത്യമാണെങ്കില്‍ കോഫി വിത്ത് കരണില്‍ പങ്കെടുത്ത് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കും കെഎല്‍ രാഹുലിനും രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്ക് വേണമെന്ന് സിഒഎ ചീഫ് വിനോദ് റായ് നിര്‍ദ്ദേശിച്ചതായി അറിയുന്നു. ചാനല്‍ പരിപാടിയില്‍ സ്ത്രീവിരുദ്ധവും വംശീയപരമായ സംഭാഷണങ്ങളായിരുന്നു ഹാര്‍ദ്ദിക് പങ്കുവെച്ചത്. തന്റെ ചെയ്തികളില്‍ താരം പിന്നീട് മാപ്പ് പറഞ്ഞിരുന്നു.

ഇന്ത്യന്‍ ടീമിലെ രണ്ട് പ്രധാന യുവ താരങ്ങളുടെ പ്രതികരണങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന് ഇരുവരോടും കാരണം കാണിക്കുവാന്‍ ബിസിസിഐ നോട്ടീസ് നല്‍കി ആവശ്യപ്പെടുകയായിരുന്നു.

Previous articleലേറ്റായാലും ലേറ്റസ്റ്റായി കേരളം, തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ക്വാര്‍ട്ടറില്‍
Next articleലോകകപ്പിനു ഏറെക്കുറെ ഇപ്പോളുള്ള ടീം തന്നെയാവും തിരഞ്ഞെടുക്കപ്പെടുക: രോഹിത്