ഓസ്ട്രേലിയന്‍ മുഖ്യ സെലക്ടര്‍ സ്ഥാനം ഒഴിഞ്ഞ് ട്രെവര്‍ ഹോന്‍സ്, പകരം ജോര്‍ജ്ജ് ബെയിലി

Georgebailey

ഓസ്ട്രേലിയന്‍ ക്രിക്കറ്റിന്റെ മുഖ്യ സെലക്ടറെന്ന പദവി ഒഴിഞ്ഞ് ട്രെവര്‍ ഹോന്‍സ്. ജോര്‍ജ്ജ് ബെയിലി പുതുതായി ആ സ്ഥാനത്തേക്ക് എത്തുമെന്നാണ് ലഭിയ്ക്കുന്ന വിവരം. 1993-2021 വരെ ഹോന്‍സ് രണ്ട് ഘട്ടത്തിലായാണ് ഓസ്ട്രേലിയയുടെ ഈ പദവി അലങ്കരിച്ചു. ടി20 ലോകകപ്പിന് തൊട്ടുമുമ്പാണ് ഹോന്‍സിന്റെ ഈ തീരുമാനം.

Trevorhohns

ഈ കാലയളവിൽ ഓസ്ട്രേലിയ ലോകകപ്പ് ഉള്‍പ്പെടെ പല വലിയ വിജയങ്ങളും നേടിയിട്ടുണ്ട്. റോഡ് മാര്‍ഷ് 2016ൽ പദവി ഒഴിഞ്ഞത് മുതൽ ആണ് ഹോന്‍സിന്റെ രണ്ടാം വരവ്. ആദ്യമായി 1993ൽ ആണ് ഹോന്‍സ് ഈ പദവി അലങ്കരിക്കുന്നത്.

 

Previous articleഅറ്റ്ലാന്റ യുണൈറ്റഡ് പരിശീലകനാവാൻ ഫോൺസെക
Next articleകീവീസ് താരങ്ങള്‍ ഐപിഎലിനുണ്ടാകുമെന്നറിയിച്ച് ന്യൂസിലാണ്ട് ക്രിക്കറ്റ് ചീഫ്