ഏഷ്യന്‍ പിച്ചുകളിൽ കളിക്കുവാന്‍ ട്രാവിസ് ഹെഡ് ശീലിക്കണം – അലന്‍ ബോര്‍ഡര്‍

ട്രാവിസ് ഹെഡ് സ്പിന്‍ കളിക്കുവാന്‍ പഠിക്കണം എന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ ഇതിഹാസം അലന്‍ ബോര്‍ഡര്‍. ഏഷ്യന്‍ പിച്ചുകളിൽ മാത്യു ഹെയ്ഡന്‍ എങ്ങനെ കളിച്ചുവെന്നത് താരം ശ്രദ്ധിക്കണമെന്നും അത് വീക്ഷിച്ച് താരത്തിന് കൂടുതൽ മെച്ചപ്പെടുവാന്‍ സാധിക്കണമെന്നും അലന്‍ ബോര്‍ഡര്‍ വ്യക്തമാക്കി.

ഹെയ്ഡന്‍ ഏഷ്യന്‍ പിച്ചുകളിൽ തന്റെ ബാറ്റിംഗ് ടെക്നിക്കിൽ മാറ്റങ്ങള്‍ വരുത്തിയിരുന്നുവെന്നും അലന്‍ ബോര്‍ഡര്‍ വ്യക്തമാക്കി. പാക്കിസ്ഥാനെതിരെയും ശ്രീലങ്കയ്ക്കെതിരെയും സ്പിന്നര്‍മാരെ കളിക്കുവാന്‍ ഹെഡ് പാട് പെടുകയായിരുന്നു.

ഇവിടെ 91 റൺസ് മാത്രം നേടിയ ഹെഡിന്റെ ഉയര്‍ന്ന സ്കോര്‍ 26 റൺസായിരുന്നു. ഹെഡ് ടേണിംഗ് ബോളിനെ ഒഴിച്ച് മറ്റ് ഏത് പന്തിനെതിരെയും വളരെ ഏറെ മികച്ച താരമാണെന്നും അലന്‍ ബോര്‍ഡര്‍ പറഞ്ഞു.