കേരള ബ്ലാസ്റ്റേഴ്സ് യുവടീമിന് ഇന്ന് ഇംഗ്ലണ്ടിൽ സന്നാഹ മത്സരം | Kerala Blasters Friendly |

Newsroom

20220726 122436
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് നെക്സ്റ്റ് ജെൻ കപ്പിനായി ഒരുങ്ങുന്നതിന്റെ ഭാഗമായി ഇന്ന് ഇംഗ്ലണ്ടിൽ ഒരു സന്നാഹ മത്സരം കളിക്കും. ദക്ഷിണാഫ്രിക്കൻ ടീമായ സ്റ്റെല്ലെൻബോഷ് എഫ് സിയുമായാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം. ഇന്ന് ഇന്ത്യം സമയം ഉച്ചക്ക് 2.30നാണ് മത്സരം നടക്കുക. ലണ്ടണിൽ നടക്കുന്ന മത്സരം പക്ഷെ ലൈവ് ടെലികാസ്റ്റ് ഉണ്ടായിരിക്കില്ല. നാളെയാണ് നെക്സ്റ്റ് ജൻ കപ്പ് ആരംഭിക്കുന്നത്.

നാളെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഇംഗ്ലീഷ് ക്ലബായ ടോട്ടനത്തെ ആകും നേരിടുക. ആ മത്സരം തത്സമയം ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫേസ്ബുക്ക് പേജിലും യൂടൂബിലും ഉണ്ടാകും. കേരള ബ്ലാസ്റ്റേഴ്സിനെ കൂടാതെ ഇന്ത്യയിൽ നിന്ന് ബെംഗളൂരു എഫ് സിയും ടൂർണമെന്റിൽ കളിക്കുന്നുണ്ട്.