സിഡാക്കിനെതിരെ അവസാന ഓവറില്‍ വിജയം പിടിച്ചെടുത്ത് സില്ലി 11, 4 വിക്കറ്റ് വിജയവുമായി കെയര്‍സ്റ്റാക്ക് വൈറ്റ്സ്

- Advertisement -

സിഡാക്കിനെതിരെ ആവേശകരമായ മത്സരത്തില്‍ വിജയം പിടിച്ചെടുത്ത് സില്ലി 11. മത്സരത്തിന്റെ അവസാന ഓവറിലാണ് ടീമിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത സിഡാക്കിന് വേണ്ടി അമ്പു 20 റണ്‍സുമായി തിളങ്ങിയപ്പോള്‍ സിഡാക്ക് 8 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സ് നേടുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ സില്ലി ഇലവന് വേണ്ടി അരുണ്‍ ലാല്‍ 15 പന്തില്‍ നിന്ന് നേടിയ 24 റണ്‍സാണ് മത്സരത്തില്‍ നിര്‍ണ്ണായകമായത്. സിഡാക്കിന് വേണ്ടി ഷൈജുനാഥ് രണ്ട് വിക്കറ്റ് നേടി. 2 പന്ത് അവശേഷിക്കെയാണ് സില്ലി 11ന്റെ വിജയം.

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന അവസാന മത്സരത്തില്‍ 4 വിക്കറ്റ് വിജയവുമായി കെയര്‍സ്റ്റാക്ക് വൈറ്റ്സ്. സ്പെറിഡിയന്‍ സ്ട്രൈക്കേഴ്സിനെയാണ് കെയര്‍സ്റ്റാക്ക് ഇന്ന് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത സ്പെറിഡിയന്‍ സ്ട്രൈക്കേഴ്സ് 8 ഓവറില്‍ 46/5 എന്ന സ്കോര്‍ നേടിയപ്പോള്‍ കെയര്‍സ്റ്റാക്ക് വൈറ്റ്സ് 6 വിക്കറ്റ് നഷ്ടത്തില്‍ ഒരു പന്ത് അവശേഷിക്കെയാണ് വിജയം കരസ്ഥമാക്കിയത്. കെയര്‍സ്റ്റാക്കിന് വേണ്ടി 17 റണ്‍സുമായി പുറത്താകാതെ നിന്ന പിഎ ്യാദും 9 പന്തില്‍ 19 റണ്‍സ് നേടിയ വിഷ്ണു എസ് നായരുമാണ് ടീമിന്റെ വിജയം ഉറപ്പാക്കിയത്.

Advertisement