മൗറീഞ്ഞോക്കും തടുക്കാനായില്ല, ലിവർപൂൾ കുതിപ്പ് തുടരുന്നു

- Advertisement -

ജോസ് മൗറീഞ്ഞോയുടെ സ്പർസിനെ വീഴ്ത്തി ലിവർപൂൾ വീണ്ടും ലീഗിൽ വിജയം നേടി. എതിരില്ലാത്ത 1 ഗോളിനാണ് ക്ളോപ്പിന്റെ സംഘം മൗറീഞ്ഞോയുടെ തന്ത്രങ്ങളെ മറികടന്നത്. ജയത്തോടെ ലീഗിൽ 16 പോയിന്റ് ലീഡുമായി ഒന്നാം സ്‌ഥാനത്ത്‌ തന്നെയാണ് അവർ.

റോബർട്ടോ ഫിർമിനോ നേടിയ ഏക ഗോളിനാണ് ലിവർപൂൾ 3 പോയിന്റ് നേടിയത്. ആദ്യ പകുതിയിലാണ് ഈ ഗോൾ പിറന്നത്. ആദ്യ 45 മിനുട്ടിൽ ലിവർപൂൾ ആക്രമണത്തിന് ഒപ്പം എത്താൻ സാധിക്കാതെ വന്ന സ്പർസ് പക്ഷെ രണ്ടാം പകുതിയിൽ കളിയിലേക് തിരികെ എത്തി. ഹ്യുങ് മിൻ സോണ്, ലസെൽസോ എന്നിവർക്ക് ലഭിച്ച സുവർണാവസരങ്ങൾ ഇരുവരും തുലച്ചില്ല എങ്കിൽ സ്പർസിന് ഒരു സമനിലയെങ്കിലും നേടമായിരുന്നു. പക്ഷെ ഭാഗ്യം ഇത്തവണയും ലിവർപൂളിന് കൂടെയാണ് നിന്നത്.

Advertisement