ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് 16ാം സീസണ്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മുരുഗന്‍ സിസിയും തിരുവനന്തപുരം ടെക്നോപാര്‍ക്കും സംയുക്തമായി നടത്തുന്ന ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് 2018 രജിസ്ട്രേഷന്‍ ആരംഭിച്ചു. തിരുവനന്തപുരത്തെ പ്രമുഖ ക്രിക്കറ്റ് ക്ലബ്ബായ മുരുഗന്‍ ക്രിക്കറ്റ് ക്ലബ്ബാണ് ടൂര്‍ണ്ണമെന്റിന്റെ സംഘാടകര്‍. ഇത് ടൂര്‍ണ്ണമെന്റിന്റെ 16ാം സീസണാണ് സംഘടിപ്പിക്കപ്പെടുന്നത്. ജനുവരി നാലിന് ടൂര്‍ണ്ണമെന്റ് ആരംഭിക്കുമെന്നും സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.

ടെക്നോപാര്‍ക്കില്‍ സ്ഥിതി ചെയ്യുന്ന നൂറിലധികം കമ്പനികളില്‍ നിന്ന് 120ലധികം ടീമുകളാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്ത് വരുന്നത്. 2020 സീസണിലെ രജിസ്ട്രേഷന്റെ അവസാന തീയ്യതി ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത് ഡിസംബര്‍ 26 2019 ആയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://murugancricketclub.com/tpl2020/ സന്ദര്‍ശിക്കുക.

കഴിഞ്ഞ തവണ ക്വാളിഫയര്‍ 1, ക്വാളിഫയര്‍ 2, ചാമ്പ്യന്‍ഷിപ്പ് റൗണ്ട് എന്ന രീതിയില്‍ മൂന്ന് തലത്തിലാണ് ടൂര്‍ണ്ണമെന്റ് നടത്തി വന്നത്. മുന്‍ വര്‍ഷത്തെ പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള സീഡിംഗ് സമ്പ്രദായത്തിന്റെ അടിസ്ഥാനത്തിലാണ് ടീമുകളെ ഇങ്ങനെ ഗ്രൂപ്പ് ചെയ്തിരിക്കുന്നത്.

മുരുഗന്‍ ക്രിക്കറ്റ് ക്ലബ്ബിനെക്കുറിച്ച്

മുന്‍ വര്‍ഷങ്ങളിലെന്ന പോലെ തിരുവനന്തപുരത്തെ പ്രമുഖ ക്രിക്കറ്റ് ക്ലബ്ബായ മുരുഗന്‍ ക്രിക്കറ്റ് ക്ലബ്ബാണ് ടെക്നോപാര്‍ക്കിനു വേണ്ടി, 110ഓളം കമ്പനികളില്‍ നിന്നുള്ള 120ല്‍ പരം ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണ്ണമെന്റ് നടത്തുന്നത്. ജനുവരി മൂന്നാം വാരം ആരംഭിച്ച് മൂന്ന് മാസത്തോളം നീണ്ട് നില്‍ക്കുന്ന ടൂര്‍ണ്ണമെന്റ് വിജയിക്കുക എന്നത് ടെക്നോപാര്‍ക് കമ്പനികളുടെ അഭിമാനപ്പോരാട്ടമായാണ് കണക്കാക്കപ്പെടുന്നത്.

അഞ്ച് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തിരുവനന്തപുരം പുത്തന്‍ തെരുവിലെ കുറച്ച് ചെറുപ്പക്കാര്‍ ചേര്‍ന്ന് തങ്ങളുടെ ക്രിക്കറ്റ് അഭിരുചി വളര്‍ത്തുന്നതിനായി ഒത്തുകൂടുകയും, 1967ല്‍ മുരുഗന്‍ ക്രിക്കറ്റ് ക്ലബ്ബ് എന്ന പേരിലൊരു ക്രിക്കറ്റ് ക്ലബ്ബ് രൂപീകരിക്കുകയും ചെയ്യുകയായിരുന്നു.

1977 തിരുവനന്തപുരം എ ഡിവിഷനില്‍ കളിക്കുവാനാരംഭിച്ച ക്ലബ്ബ് പിന്നീടങ്ങോട്ട് കേരളത്തങ്ങോളമിങ്ങോളം നിരവധി ടൂര്‍ണ്ണമെന്റുകളില്‍ തങ്ങളുടെ മികവ് തെളിയിക്കുകയും ഒട്ടേറെ മികച്ച താരങ്ങളെ വാര്‍ത്തെടുക്കുകയും ചെയ്യുകയുണ്ടായി.
1983 അട്ടക്കുളങ്ങര ഗവ. ഹൈസ്കൂളില്‍ മാറ്റിംഗ് വിക്കറ്റില്‍ പരിശീലനമാരംഭിച്ച ക്ലബ്ബിനു പക്ഷേ 1989ല്‍ ചില സാങ്കേതിക കാരണത്താല്‍ അനുമതി നിഷേധിക്കപ്പെടുകയും മറ്റൊരു സ്ഥലം കണ്ടെത്തേണ്ടതായും വരുകയായിരുന്നു. 1997 സ്വന്തമായി സ്ഥലം വാങ്ങിയ ക്ലബ്ബ് ഒട്ടനവധി ചെറുപ്പക്കാര്‍ക്ക് പരിശീലനത്തിനുള്ള അവസരം സൃഷ്ടിക്കുകയായിരുന്നു.

Previous article“കേരള ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫിൽ എത്താൻ ആകും” – ഇഷ്ഫാഖ് അഹമ്മദ്
Next articleഡെമ്പോയുടെ തലപ്പത്ത് ഇനി അഞ്ജു, ഒരു പുരുഷ ടീമിന്റെ ടെക്നിക്കൽ ഡയറക്ടർ ആയി വനിത എത്തുന്നത് ഏഷ്യയിൽ ആദ്യം