“കേരള ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫിൽ എത്താൻ ആകും” – ഇഷ്ഫാഖ് അഹമ്മദ്

കേരള ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫിൽ എത്താൻ ആകുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് ബ്ലാസ്റ്റേഴ്സിന്റെ അസിസ്റ്റന്റ് പരിശീലകൻ ഇഷ്ഫാഖ് അഹമ്മദ്. ഐ എസ് എൽ ഇപ്പോഴും തുറന്നു കിടക്കുകയാണ്. ആർക്കും ആദ്യ നാലിൽ എത്താൻ ആകുമെന്നും ഇഷ്ഫാഖ് പറഞ്ഞു. രണ്ട് വിജയങ്ങൾ മാത്രം മതി കേരള ബ്ലാസ്റ്റേഴ്സ് ആദ്യ നാലിൽ എത്താൻ എന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോൾ ലീഗിൽ ഒന്നാമത് ഉള്ള ടീമിന് 16 പോയന്റ് മാത്രമെ ഉള്ളൂ. ആ ടീമാണെങ്കിൽ ലീഗിൽ ഒരു മത്സരം അധികം കളിച്ചിട്ടുമുണ്ട്. അതുകൊണ്ട് തന്നെ കാര്യങ്ങൾ അത്ര വിഷമകരമല്ല എന്നും ഇഷ്ഫഖ് പറഞ്ഞു. ഇന്ന് ഐ എസ് എല്ലിൽ ചെന്നൈയിനെ നേരിടാൻ ഇരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഇപ്പോൾ 7 പോയന്റുമായി എട്ടാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്.

Previous articleഒരു വിജയം നേടാൻ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിൽ
Next articleടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് 16ാം സീസണ്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു