സെബു മാത്യുവിന്റെ ബൗളിംഗ് മികവില്‍ ജയം സ്വന്തമാക്കി തിങ്ക്പാം, ബാറ്റിംഗില്‍ തിളങ്ങി അഖില്‍

- Advertisement -

സെബു മാത്യു നേടിയ നാല് വിക്കറ്റ് പ്രകടനത്തിന്റെ മികവില്‍ ആദ്യം ബാറ്റ് ചെയ്ത ജിഡി ഇന്നൊവേറ്റീവ് സൊലൂഷ്യന്‍സിനെ 54/8 എന്ന സ്കോറില്‍ പിടിച്ച് കെട്ടിയ ശേഷം ലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 5 പന്ത് അവശേഷിക്കെയാണ് തിങ്ക്പാം മറികടന്നത്. ആദ്യം ബാറ്റ് ചെയ്ത ജിഡിഐഎസിന് വേണ്ടി ശ്രീകാന്ത് 15 റണ്‍സും ജസീര്‍ 10 റണ്‍സും നേടിയെങ്കിലും മറ്റു താരങ്ങള്‍ക്കാര്‍ക്കും തന്നെ മികവ് പുലര്‍ത്താനായില്ല. സെബു മാത്യു തന്റെ രണ്ടോവറില്‍ 8 റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് നാല് വിക്കറ്റ് വീഴ്ത്തിയത്.

23 പന്തില്‍ നിന്ന് 32 റണ്‍സ് നേടിയ അഖിലിനൊപ്പം നിയാസ്(12), ധനീഷ്(10*) എന്നിവര്‍ ചേര്‍ന്നാണ് തിങ്ക്പാമിന്റെ വിജയം ഉറപ്പാക്കിയത്.

Advertisement