19 റണ്‍സിന് എതിരാളികളെ പുറത്താക്കി ടീം കാവിക, അഞ്ച് വിക്കറ്റ് നേട്ടവുമായി രജീഷ്

- Advertisement -

രജീഷിന്റെ അഞ്ച് വിക്കറ്റ് നേട്ടത്തില്‍ സിപി സ്ട്രൈക്കേഴ്സ് അടി പതറിയപ്പോള്‍ മികച്ച വിജയം നേടി ടീം കാവിക. ഇന്ന് ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗിന്റെ ഭാഗമായി നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സിപി സ്ട്രൈക്കേഴ്സ് 5.5 ഓവറില്‍ 19 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു. നാല് റണ്‍സിന് മേലെ ഒരു ബാറ്റ്സ്മാനും സിപി സ്ട്രൈക്കേഴ്സ് നിരയില്‍ നേടുവാന്‍ ആയില്ല. രജീഷിന്റെ അഞ്ച് വിക്കറ്റിന് പുറമെ വിനോദ് രണ്ടും അമില്‍ ഒരു വിക്കറ്റും കാവികയ്ക്ക് വേണ്ടി നേടി.

2.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം ടീം കാവിക മറികടന്നത്. 9 റണ്‍സുമായി സിനോഷും 6 റണ്‍സ് നേടി അമിലും ടീമിനെ പുറത്താകാതെ വിജയത്തിലേക്ക് നയിച്ചു. സിപി സ്ട്രൈക്കേഴ്സിന് വേണ്ടി മുഹമ്മദ് അഫ്സല്‍ രണ്ട് വിക്കറ്റ് നേടി.

Advertisement