ആനന്ദകൃഷ്ണന് നാല വിക്കറ്റ്, അഞ്ച് വിക്കറ്റ് ജയവുമായി വൈആര്‍ടി

Sports Correspondent

എന്‍ഐആര്‍എ സ്ട്രൈക്കേഴ്സിനെതിരെ അഞ്ച് വിക്കറ്റ് വിജയവുമായി വൈആര്‍ടി. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സ്ട്രൈക്കേഴ്സിന് 37/9 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു. രണ്ടോവറില്‍ നാല് വിക്കറ്റ് നേടിയ ആനന്ദകൃഷ്ണന്റെ പ്രകടനമാണ് വൈആര്‍ടിയ്ക്ക് തുണയായത്. എന്‍ഐആര്‍എ സ്ട്രൈക്കേഴ്സിനെ വേണ്ടി 13 പന്തില്‍ നിന്ന് 18 റണ്‍സ് നേടിയ നിതിന്റെ പ്രകടനമാണ് ടീമിനെ വലിയ നാണക്കേടില്‍ നിന്ന് കരകയറ്റിയത്. നിതിന്‍ പുറത്താകാതെ നിന്നപ്പോള്‍ 10 റണ്‍സുമായി അനൂപും സ്കോര്‍ ബോര്‍ഡിലെ ശ്രദ്ധേയമായ താരമായി മാറി.

അലെക്സ് മാത്യു(10), അരുണ്‍(7), ആനന്ദകൃഷ്ണന്‍(9*), ശ്രീരഞ്ജിത്ത്(7*) എന്നിവര്‍ ചേര്‍ന്നാണ് വൈആര്‍ടിയെ 7 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലേക്ക് നയിച്ചത്. സ്ട്രൈക്കേഴ്സിന് വേണ്ടി രഞ്ജിത്ത് രണ്ട് വിക്കറ്റ് നേടി.