“അലക്സ് ഫെർഗൂസന്റെ യുണൈറ്റഡ് നടത്തിയ ആധിപത്യം ആവർത്തിക്കാൻ ലിവർപൂളിനാകില്ല” – ക്ലോപ്പ്

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസ പരിശീലകൻ അലക്സ് ഫെർഗൂസന്റെ കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തിയതു പോലൊരു ആധിപത്യം നടത്താൻ ലിവർപൂളിന് ആകില്ല എന്ന് ലിവർപൂൾ പരിശീലകൻ ക്ലോപ്പ്. ലിവർപൂളിന് എന്നല്ല ഒരു ക്ലബിനും അങ്ങനെയൊരു ദീർഘകാലം ആധിപത്യം നടത്താൻ ആവില്ല എന്ന് ക്ലോപ്പ് പറഞ്ഞു.

25 വർഷത്തിലധികം മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരിശീലിപ്പിച്ച ഫെർഗൂസൺ യുണൈറ്റഡിന് 13 പ്രീമിയർ ലീഗ് കിരീടങ്ങൾ നേടിക്കൊടുത്തിരുന്നു. ഫുട്ബോൾ ലോകം മാറിയെന്നും അങ്ങനെ ദീർഘകാലം ഉള്ള പദ്ധതികൾ ഇനി ഫുട്ബോളിൽ ഉണ്ടാകില്ല എന്നും ക്ലോപ്പ് പറഞ്ഞു. ലിവർപൂൾ ഇപ്പോൾ അവസാന രണ്ട് വർഷമായി നടത്തുന്ന മികച്ച പ്രകടനങ്ങൾ ടീം എടുത്ത ചില വലിയ തീരുമാനങ്ങളുടെ ഫലമാണ് എന്നും ക്ലോപ്പ് പറഞ്ഞു.

Previous article19 റണ്‍സിന് എതിരാളികളെ പുറത്താക്കി ടീം കാവിക, അഞ്ച് വിക്കറ്റ് നേട്ടവുമായി രജീഷ്
Next articleലോ സ്കോറിംഗ് മത്സരത്തില്‍ 9 റണ്‍സ് ജയം നേടി ആര്‍വി ചലഞ്ചേഴ്സ്, വിജയം ഒരുക്കിയത് അഞ്ച് വിക്കറ്റ് വീഴ്ത്തിയ ബിനോയ്