വീണ്ടും അടിച്ച് തകര്‍ത്ത് സിഫി തണ്ടേഴ്സ്, അബുസാലിയുടെ വെടിക്കെട്ട് പ്രകടനം, ജയം 44 റണ്‍സിന്

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ തങ്ങളുടെ ആധികാരിക വിജയം തുടര്‍ന്ന് സിഫി തണ്ടേഴ്സ്. ആദ്യ മത്സരത്തില്‍ 70 റണ്‍സിന്റെ വിജയം നേടിയ ടീം ഇന്ന് 44 റണ്‍സിന്റെ വിജയമാണ് ടെറാനെറ്റിനെതിരെ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത സിഫി എട്ടോവറില്‍ 97/4 എന്ന സ്കോറാണ് നേടിയത്. 16 പന്തില്‍ നിന്ന് ഏഴ് സിക്സ് അടക്കം 46 റണ്‍സ് നേടിയ അബുസാലിയും 10 പന്തില്‍ നിന്ന് 21 റണ്‍സ് നേടി പുറത്താകാതെ നിന്ന നിഖില്‍ അലെക്സുമാണ് സിഫിയ്ക്കായി അടിച്ച് തകര്‍ത്തത്. ടെറാനെറ്റിന് വേണ്ടി അരുണ്‍ പ്രസാദ് രണ്ട് വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ടെറാനെറ്റിന് 53 റണ്‍സ് മാത്രമാണ് സ്കോര്‍ ചെയ്യാനായത്. 4 വിക്കറ്റ് മാത്രമേ ടീമിന് നഷ്ടമായെങ്കിലും കൂറ്റന്‍ ലക്ഷ്യം പിന്തുടരുവാനുള്ള വേഗത തങ്ങളുടെ ഇന്നിംഗ്സിന് നല്‍കുവാന്‍ ബാറ്റ്സ്മാന്മാര്‍ക്ക് ആയില്ല. ഓപ്പണര്‍ റിനോയ് 27 റണ്‍സ് നേടിയപ്പോള്‍ മറ്റു താരങ്ങളില്‍ നിന്ന് ഒരു വലിയ ഇന്നിംഗ്സ് പിറക്കാതെ പോയതും ടെറാനെറ്റിന് തിരിച്ചടിയായി.

Previous articleദക്ഷിണാഫ്രിക്ക തകർന്നു, ജയത്തിനരികെ ഇംഗ്ലണ്ട്
Next articleഎട്ട് പേരുമായി എത്തി, 34 റണ്‍സ് വിജയം നേടി അലോകിന്‍