ദക്ഷിണാഫ്രിക്ക തകർന്നു, ജയത്തിനരികെ ഇംഗ്ലണ്ട്

Photo: Twitter/@englandcricket

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ട് ജയത്തിനരികെ. മത്സരം ഒരു ദിവസം മാത്രം ബാക്കി നിൽക്കെ ദക്ഷിണാഫ്രിക്ക തോൽവി ഒഴിവാക്കാൻ പൊരുതുകയാണ്. ആദ്യം ഇന്നിങ്സിൽ 209ന് ഓൾ ഔട്ട് ആയ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്സിൽ 6 വിക്കറ്റ് നഷ്ടത്തിൽ 102 റൺസ് എന്ന നിലയിലാണ്.

ഒരു ദിവസം ബാക്കി നിൽക്കെ ഇന്നിംഗ്സ് തോൽവി ഒഴിവാക്കാൻ ദക്ഷിണാഫ്രിക്കക്ക് 188 റൺസ് കൂടി വേണം. അത്ഭുതങ്ങൾ സംഭവിച്ചാൽ മാത്രമേ ദക്ഷിണാഫ്രിക്കക്ക് മത്സരം സമനിലയിലെങ്കിലും എത്തിക്കാനാവു.  ആദ്യ ഇന്നിങ്സിൽ ദക്ഷിണാഫ്രിക്കൻ നിരയിൽ 63 റൺസ് എടുത്ത ഡി കോക്ക് മാത്രമാണ് പൊരുതി നോക്കിയത്. ഇംഗ്ലണ്ടിന് വേണ്ടി ഡോൺ ബെസ്സ് 5 വിക്കറ്റ് വീഴ്ത്തിയപ്പോൾ സ്റ്റുവർട്ട് ബ്രോഡ് 3 വിക്കറ്റ് വീഴ്ത്തി.

തുടർന്ന് ഫോളോ ഓൺ വഴങ്ങി ബാറ്റ് ചെയ്യാൻ ഇറങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്സിലും തകരുകയായിരുന്നു. 36 റൺസ് എടുത്ത ഡു പ്ലെസിയാണ് ദക്ഷിണാഫ്രിക്കൻ നിരയിലെ ടോപ് സ്‌കോറർ. നിലവിൽ 13 റൺസുമായി ഫിലാണ്ടറും 5 റൺസുമായി കേശവ് മഹാരാജുമാണ് ക്രീസിൽ. ഇംഗ്ലണ്ടിന് വേണ്ടി ജോ റൂട്ട് 4 വിക്കറ്റും മാർക്ക് വുഡ് രണ്ട് വിക്കറ്റും വീഴ്ത്തി.

Previous articleശ്രീലങ്കയെ തോൽപ്പിച്ച് ഇന്ത്യ പടയോട്ടം തുടങ്ങി
Next articleവീണ്ടും അടിച്ച് തകര്‍ത്ത് സിഫി തണ്ടേഴ്സ്, അബുസാലിയുടെ വെടിക്കെട്ട് പ്രകടനം, ജയം 44 റണ്‍സിന്