11 പന്തില്‍ 33 റണ്‍സുമായി റെമില്‍, ഏഴ് വിക്കറ്റ് വിജയം കുറിച്ച് ട്രെന്‍സര്‍

- Advertisement -

മൊസാണ്ട നല്‍കിയ 83 റണ്‍സ് വിജയ ലക്ഷ്യം 6.4 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന് ട്രെന്‍സര്‍. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മൊസാണ്ട ടെക്നോളജീസ് വിവി ഹരികൃഷ്ണന്റെയും ഡിപിന്‍ രാജിന്റെയും ബാറ്റിംഗ് മികവില്‍ 82 റണ്‍സ് നാല് വിക്കറ്റ് നഷ്ടത്തില്‍ നേടുകയായിരുന്നു. ഹരികൃഷ്ണന്‍ 15 പന്തില്‍ നാല് സിക്സ് ഉള്‍പ്പെടെ 39 റണ്‍സ് നേടിയപ്പോള്‍ ഡിപിന്‍ രാജ് 22 റണ്‍സ് നേടി. ട്രെന്‍സറിന് വേണ്ടി അഖില്‍ മോഹന്‍ രണ്ട് വിക്കറ്റ് കരസ്ഥമാക്കി.

ചേസിംഗില്‍ ഓപ്പണിംഗ് കൂട്ടുകെട്ട് 4 ഓവറില്‍ 60 റണ്‍സ് നേടിയപ്പോള്‍ തന്നെ ട്രെന്‍സറിന് കാര്യങ്ങള്‍ എളുപ്പമാകുകയായിരുന്നു. 25 റണ്‍സ് നേടിയ അരുണ്‍ കൃഷ്ണനെ നഷ്ടമായ ശേഷം റെമിലിന്റെ വിക്കറ്റ് അടുത്ത ഓവില്‍ നഷ്ടമായപ്പോള്‍ ടീം സ്കോര്‍ 5 ഓവറില്‍ 72 റണ്‍സെന്ന നിലയിലായിരുന്നു. പിന്നീട് അഖില്‍ മോഹനും(9*), സജീവും(8*) ചേര്‍ന്ന് ട്രെന്‍സറിന്റെ വിജയം ഉറപ്പാക്കുകയായിരുന്നു.

Advertisement