പ്രൊചാന്റ് ഡോമിനേറ്റേഴ്സിന് 8 റണ്‍സ് ജയം

- Advertisement -

ആവേശകരമായ എട്ട് റണ്‍സ് ജയം സ്വന്തമാക്കി പ്രൊച്ചാന്റ് ഡോമിനേറ്റേഴ്സ്. ഇന്ന് ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗിന്റെ ഭാഗമായി നടന്ന മത്സരത്തില്‍ 4സ്പോട്സ് ടിആര്‍വിയെയാണ് ഡോമിനേറ്റേഴ്സ് പരാജയപ്പെടുത്തിയത്. അവസാന ഓവറില്‍ ജയിക്കുവാന്‍ 11 റണ്‍സായിരുന്നു 4സ്പോട്സ് ടിആര്‍വി നേടേണ്ടിയിരുന്നതെങ്കിലും ടീമിന് ഓവറില്‍ നിന്ന് വെറും 2 റണ്‍സ് മാത്രമേ നേടാനായുള്ളു. ഇതോടെ 8 റണ്‍സിന്റെ ജയം പ്രൊചാന്റ് ഡോമിനേറ്റേഴ്സ് സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത പ്രൊച്ചാന്റ് എട്ടോവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 52 റണ്‍സാണ് നേടിയത്. അനന്ദു(13), റോജിന്‍ റോക്കി(11) എന്നിവരാണ് ടീമിന്റെ പ്രധാന സ്കോറര്‍മാര്‍. 4സ്പോട്സിന് വേണ്ടി പ്രിന്റ് മൂന്നും ഷക്കീര്‍ രണ്ടും വിക്കറ്റ് നേടി.

53 റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ ടിആര്‍വിയ്ക്ക് രണ്ടാം ഓവറില്‍ അടുത്തടുത്ത പന്തുകളില്‍ പ്രിന്‍സിനെയും സൂരജ് ലാലിനെയും നഷ്ടമായതാണ് ടീമിന്റെ തകര്‍ച്ചയുടെ തുടക്കം. പിന്നീട് രാകേഷ്(11), കബീര്‍(6 പന്തില്‍ നിന്ന് 12) എന്നിവര്‍ മത്സരത്തിലേക്ക് ടീമിനെ തിരികെ കൊണ്ടുവരുാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും വിക്കറ്റുകളുമായി പ്രൊചാന്റ് ഡോമിനേറ്റേഴ്സ് തിരിച്ചുവരവ് നടത്തി.

പ്രൊചാന്റിനായി രഞ്ജിത്ത് നിര്‍ണ്ണായകമായ മൂന്ന് വിക്റ്റുകള്‍ വീഴ്ത്തി. വിജീഷ് മോഹനും അനന്ദുവും ഓരോ വിക്കറ്റ് വീഴ്ത്തിയപ്പോള്‍ 4സ്പോട്സിന്റെ ഇന്നിംഗ്സ് 44/7 എന്ന നിലയില്‍ അവസാനിച്ചു.

Advertisement