പാകിസ്ഥാൻ പരമ്പരയിൽ നിന്ന് മുസ്തഫിസുർ റഹ്മാൻ പുറത്ത്

Photo: tigercricket.com.bd
- Advertisement -

പാകിസ്താനെതിരെയുള്ള ബംഗ്ലാദേശിന്റെ ടെസ്റ്റ് പരമ്പരയിൽ നിന്ന് ബംഗ്ലാദേശ് ഫാസ്റ്റ് ബൗളർ മുസ്തഫിസുർ റഹ്മാൻ പുറത്ത്. താരത്തിന് പകരം ഫാസ്റ്റ് ബൗളർ റൂബൽ ഹുസൈനെ ടീമിൽ ഉൾപെടുത്തിയിട്ടുണ്ട്. രണ്ട് ടെസ്റ്റ് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ടെസ്റ്റിനുള്ള ടീമാണ് ബംഗ്ലാദേശ് പ്രഖ്യാപിച്ചത്. മുസ്തഫിസുർ റഹ്മാനെ കൂടാതെ ഇമ്രുൽ കായേസ്, ഷഡ്‌മാൻ ഇസ്ലാം, മെഹിദി ഹസൻ എന്നിവർക്കും ടീമിൽ അവസരം ലഭിച്ചിട്ടില്ല.

അതെ സമയം വ്യക്തിപരമായ കാര്യംകൊണ്ട് ഇന്ത്യക്കെതിരെയുള്ള പരമ്പരയിൽ നിന്ന് വിട്ടുനിന്ന തമിം ഇക്ബാൽ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. കൂടാതെ നജ്മുൽ ഹൊസ്സൈനും സൗമ്യ സർക്കാറും ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. നേരത്തെ സുരക്ഷാ ഭീഷണി മുൻപിൽകണ്ട് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മുഷ്‌ഫിഖുർ റഹിം പരമ്പരയിൽ നിന്ന് വിട്ടുനിന്നിരുന്നു. മൂന്ന് ഘട്ടങ്ങളിലായാണ് ബംഗ്ലാദേശ് പാകിസ്ഥാനിൽ പര്യടനം നടത്തുന്നത്. പരമ്പരയിലെ രണ്ടാം ഘട്ടത്തിൽ അടുത്ത വെള്ളിയാഴ്ചയാണ് റാവല്പിണ്ടിയിൽ വെച്ച് നടക്കുന്ന ടെസ്റ്റ് ആദ്യ ടെസ്റ്റ് മത്സരം.

Squad : Mominul Haque (c), Tamim Iqbal, Saif Hasan, Najmul Hossain Shanto, Mahmudullah, Mohammad Mithun, Liton Das, Taijul Islam, Nayeem Hasan, Ebadat Hossain, Abu Jayed Chowdhury Rahi, Al-Amin Hossain, Rubel Hossain, Soumya Sarkar

Advertisement