ഡബിൾ സെഞ്ചുറിയുമായി ശുഭ്മൻ ഗിൽ, ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് സമനിലയിലാക്കി ഇന്ത്യ എ

Photo: GETTY IMAGES
- Advertisement -

രണ്ടാം ഇന്നിങ്സിൽ ഇന്ത്യൻ ബാറ്റിംഗ് നിര ഉഗ്രരൂപം പുറത്തെടുത്തപ്പോൾ ന്യൂസിലാൻഡിനെതിരായ ഒന്നാമത്തെ അനൗദ്യോഗിക ടെസ്റ്റിൽ സമനില പിടിച്ച് ഇന്ത്യ എ. ആദ്യം ഇന്നിങ്സിൽ ന്യൂസിലാൻഡ് ബൗളിങ്ങിന് മുൻപിൽ തകർന്നുവീണ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 3 വിക്കറ്റ് നഷ്ടത്തിൽ 448 റൺസ് എന്ന നിലയിൽ മത്സരം സമനിലയിൽ അവസാനിപ്പിക്കുകയായിരുന്നു.

ഇന്ത്യക്ക് വേണ്ടി ആദ്യ ഇന്നിഗ്‌സിൽ അർദ്ധ സെഞ്ചുറി നേടിയ ശുഭ്മൻ ഗിൽ രണ്ടാം ഇന്നിങ്സിൽ ഡബിൾ സെഞ്ചുറി പ്രകടനവുമായി മികച്ചു നിന്നു. മത്സരം സമനിലയിൽ അവസാനിപ്പിക്കുമ്പോൾ ശുഭ്മൻ ഗിൽ 204 റൺസ് എടുത്തും ഹനുമ വിഹാരി 100 റൺസ് എടുത്തും പുറത്താവാതെ നിന്നു. നേരത്തെ ഇന്ത്യക്ക് വേണ്ടി പ്രിയങ്ക് പഞ്ചലും സെഞ്ചുറിനേടിയിരുന്നു . 115 റൺസ് എടുത്ത പഞ്ചൽ പട്ടേലിന് വിക്കറ്റുനൽകി മടങ്ങുകയായിരുന്നു.

ആദ്യം ഇന്നിങ്സിൽ ഇന്ത്യ എ 216 റൺസിന് ഓൾ ഔട്ട് ആയിരുന്നു. തുടർന്ന് ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 7 വിക്കറ്റ് നഷ്ടത്തിൽ 562 റൺസ് ഡിക്ലയർ ചെയ്യുകയായിരുന്നു.

Advertisement