അക്യുബിറ്റ്സിനെതിരെ 8 വിക്കറ്റ് വിജയവുമായി പിറ്റ്സ് ബ്ലാക്ക്

എതിരാളികളായ അക്യുബിറ്റ്സിനെ 30/8 എന്ന സ്കോറില്‍ എറിഞ്ഞ് പിടിച്ച ശേഷം ലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 3.4 ഓവറില്‍ മറികടന്ന് ആധികാരിക വിജയവുമയാി പിറ്റ്സ് ബ്ലാക്ക്. അക്യുബിറ്റ്സ് ടോപ് ഓര്‍ഡറില്‍ പിവി മഹാദേവന്‍ പത്ത് റണ്‍സ് നേടിയപ്പോള്‍ മറ്റു താരങ്ങള്‍ക്കാര്‍ക്കും തന്നെ രണ്ടക്ക സ്കോറിലേക്ക് എത്തുവാന്‍ സാധിച്ചിരുന്നില്ല. പിറ്റ്സിന് വേണ്ടി രാഹുല്‍ ആര്‍എല്‍ നാല് വിക്കറ്റ് നേടി. തന്റെ രണ്ടോവറില്‍ നാല് റണ്‍സ് വിട്ട് നല്‍കിയാണ് രാഹുല്‍ നാല് വിക്കറ്റ് നേടിയത്. വിഷ്ണുവിന് രണ്ട് വിക്കറ്റും ലഭിച്ചു.

രവികുമാര്‍ പുറത്താകാതെ 18 റണ്‍സ് നേടി നിന്നപ്പോള്‍ പിറ്റ്സ് 3.4 ഓവറില്‍ 8 വിക്കറ്റ് ജയം കരസ്ഥമാക്കുകയായിരുന്നു.