ചാമ്പ്യന്മാര്‍ക്ക് ബാറ്റിംഗ് തകര്‍ച്ച, അത്രേയയ്ക്ക് ഫൈനലിലെത്തുവാന്‍ 124 റണ്‍സ് വിജയ ലക്ഷ്യം

സെലസ്റ്റ്യല്‍ ട്രോഫിയുടെ സെമി ഫൈനലില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ട് നിലവിലെ ചാമ്പ്യന്മാരായ മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയണ്‍. ഇന്ന് അത്രേയ ഉല്‍ഭവിനെതിരെയുള്ള സെമിയില്‍ ആദ്യം ബാറ്റ് ചെയ്ത മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയണ്‍ 123 റണ്‍സിന് 42.2 ഓവറില്‍ ഓള്‍ഔട്ട് ആകുകയായിരുന്നു. ഉണ്ണി മോന്‍ സാബു ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ സഞ്ജയ് രാജ്, ഹരികൃഷ്ണന്‍ എന്നിവര്‍ 15 റണ്‍സ് വീതം നേടി. 22 റണ്‍സുമായി പുറത്താകാതെ വാലറ്റത്തിനൊപ്പം ചെറുത്ത് നിന്ന ടിഎസ് വിനില്‍ ആണ് ടീമിനെ 123 റണ്‍സിലേക്ക് എത്തിച്ചത്.

ഉണ്ണിമോന്‍ സാബു 25 റണ്‍സാണ് നേടിയത്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകളുമായി അത്രേയ ബൗളര്‍മാര്‍ ചാമ്പ്യന്മാര്‍ക്ക് മേല്‍ മികച്ച സമ്മര്‍ദ്ദം സൃഷ്ടിക്കുകയായിരുന്നു. അത്രേയ ഉല്‍ഭവിന് വേണ്ടി ടിഎം വിഷ്ണു 3 വിക്കറ്റ് നേടിയപ്പോള്‍ ജോഫിന്‍ ജോസിനു മൂന്ന് വിക്കറ്റ് നേടാനായി.

Previous articleഅക്യുബിറ്റ്സിനെതിരെ 8 വിക്കറ്റ് വിജയവുമായി പിറ്റ്സ് ബ്ലാക്ക്
Next articleകിംബോളിനെതിരെ ആവേശകരമായ മൂന്ന് റണ്‍സ് ജയം നേടി ട്രെന്‍സര്‍