6 വിക്കറ്റിന്റെ ആധികാരിക വിജയത്തോടെ പിറ്റ്സ് ബ്ലാക്ക്

പിഎല്‍ 2020ല്‍ മികച്ച വിജയം കരസ്ഥമാക്കി പിറ്റ്സ് ബ്ലാക്ക്. എസ് സി സോഫ്ട് ടെക്നോളജീസിനെതിരെയാണ് പിറ്റ്സിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത എസ് സി സോഫ്ട് 9 വിക്കറ്റില്‍ 36 റണ്‍സ് മാത്രം നേടിയപ്പോള്‍ പിറ്റ്സ് 6.2 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ വിജയം കരസ്ഥമാക്കി. 4 വിക്കറ്റ് നേടിയ വിഷ്ണു വി നായര്‍ക്കൊപ്പം മിഥുന്‍, വിനായക് എന്നിവര്‍ രണ്ട് വിക്കറ്റ് നേടിയാണ് പിറ്റ്സ് ബൗളര്‍മാരില്‍ തിളങ്ങിയത്.

ചേസിംഗില്‍ രവികുമാര്‍(14), അജീഷ്(11) എന്നിവരാണ് ചെറിയ സ്കോര്‍ മറികടക്കുവാന് പിറ്റ്സ് ബ്ലാക്കിനെ സഹായിച്ചത്. പിജെ അനില്‍ എസ് സി സോഫ്ടിനായി രണ്ട് വിക്കറ്റ് നേടി.

Previous articleമികച്ച പ്രകടനം, പക്ഷെ ആഴ്സണലിന് ജയം മാത്രം ഇല്ല
Next articleബെൻസീമയുടെ അഭാവം നികത്തി കാസെമിറോ, റയൽ ഒന്നാം സ്ഥാനത്ത്