ബെൻസീമയുടെ അഭാവം നികത്തി കാസെമിറോ, റയൽ ഒന്നാം സ്ഥാനത്ത്

- Advertisement -

മധ്യനിര താരം കാസെമിറോ 2 ഗോളുകളുമായി രക്ഷകനായപ്പോൾ സെവിയ്യക്ക് എതിരെ റയൽ മാഡ്രിഡിന് 2-1 ന്റെ ജയം. ബെൻസീമയുടെ അഭാവത്തിൽ ഗോളടിക്കാൻ ഏറെ വിഷമിച്ച റയലിന് അപ്രതീക്ഷിതമായാണ് കാസെമിറോ രക്ഷകനായത്. ജയത്തോടെ 20 കളികളിൽ നിന്ന് 43 പോയിന്റുള്ള റയൽ തത്കാലം ലീഗിൽ ഒന്നാം സ്ഥാനത്ത് എത്തി.

ഗോൾ രഹിതമായ ആദ്യ പകുതിയിൽ സെവിയ്യ റയൽ വല ഒരിക്കൽ കുലുക്കിയെങ്കിലും VAR ഗോൾ അനുവദിച്ചു നൽകിയില്ല. പക്ഷെ രണ്ടാം പകുതിയിൽ 57 ആം മിനുട്ടിൽ യോവിക്കിന്റെ പാസ്സ് ഗോളാക്കി കാസെമിറോ റയലിന് ലീഡ് നൽകി. പക്ഷെ ഏറെ വൈകാതെ 64 ആം മിനുട്ടിൽ ലൂക്ക് ഡി യോങ് സെവിയ്യയെ ഒപ്പമെത്തിച്ചു. 5 മിനുട്ടുകൾക്ക് ശേഷം വാസ്‌കേസിന്റെ അസിസ്റ്റിൽ വീണ്ടും കാസെമിറോ ഗോൾ നേടി 3 പോയിന്റ് ഉറപ്പാക്കി.

Advertisement