സിഡാക്ക് ബാറ്റിംഗിന്റെ നടുവൊടിച്ച് അഖില്‍ ചന്ദ്രന്‍, പാര്‍ക്ക് സെന്റര്‍ ബിയ്ക്ക് അവസാന ഓവറില്‍ വിജയം

- Advertisement -

സിഡാക്ക് ബ്ലാസ്റ്റേഴ്സിനെതിരെ മികച്ച വിജയം നേടി പാര്‍ക്ക് സെന്റര്‍ ബി. ഇന്ന് നടന്ന മത്സരത്തില്‍ സിഡാക്കിന്റെ ബാറ്റിംഗ് തുടക്കം മുതല്‍ താളം തെറ്റുകയായിരുന്നു. 1.2 ഓവറില്‍ 11 റണ്‍സില്‍ ആദ്യ വിക്കറ്റ് നഷ്ടമായ ശേഷം അതെ ഓവറില്‍ മൂന്ന് വിക്കറ്റാണ് സിഡാക്കിന് നഷ്ടമായത്. 11/0 എന്ന നിലയില്‍ നിന്ന് 17/3 എന്ന നിലയിലേക്ക് വീണ സിഡാക്കിന് പിന്നെയും വിക്കറ്റ് നഷ്ടപ്പെട്ടപ്പോള്‍ ടീം 27/8 എന്ന നിലയിലേക്ക് വീണു. 10 റണ്‍സ് നേടിയ സ്വരൂപ് ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ വാലറ്റത്തില്‍ നിഖില്‍(8), ഹരികൃഷ്ണന്‍(9*) എന്നിവരുടെ പ്രകടനം ആണ് ടീമിനെ 8 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 46 റണ്‍സിലേക്ക് നയിച്ചത്. പാര്‍ക്ക് സെന്ററിന് വേണ്ടി അഖില്‍ അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ പ്രവീണിന് രണ്ട് വിക്കറ്റ് ലഭിച്ചു.

തുടക്കത്തില്‍ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും അനു നേടിയ 18 റണ്‍സാണ് പാര്‍ക്ക് സെന്ററിന്റെ വിജയം ഉറപ്പാക്കിയത്. അഖില്‍ ചന്ദ്രന്‍ 10 റണ്‍സുമായി അനുവിന് മികച്ച പിന്തുണ നല്‍കി പുറത്താകാതെ നിന്നു. 7.1 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തിലാണ് പാര്‍ക്ക് സെന്റര്‍ തങ്ങളുടെ വിജയം ഉറപ്പാക്കിയത്

Advertisement