മുൻ ഗോകുലം താരം ജോയൽ സണ്ടെ ട്രാവുവിന് കളിക്കും

- Advertisement -

അവസാന സീസണിൽ ഗോകുലം കേരള എഫ് സിക്ക് ഒപ്പം ഉണ്ടായിരുന്ന ജോയൽ സണ്ടെയെ ഐലീഗിലെ പുതിയ ക്ലബായ ട്രാവു സൈൻ ചെയ്തു. ഈ സീസൺ അവസാനം വരെയുള്ള കരാറിലാണ് താരം സൈൻ ചെയ്തത്. കഴിഞ്ഞ സീസണിൽ ഗോകുലം കേരള എഫ് സിയിൽ എത്തിയിരുന്നു എങ്കിലും ആകെ നാലു മത്സരങ്ങളിലെ സണ്ടെ കളിച്ചിരുന്നുള്ളൂ. അതിനു ശേഷം താരം ക്ലബിൽ തുടർന്നില്ല.

നൈജീരിയൻ സ്ട്രൈക്കറായ ജോയൽ സണ്ടെ കൊൽക്കത്ത ഫുട്ബോൾ ലീഗ് ക്ലബായ റെയിൻബോയുടെ താരമായിരുന്നു. ഐലീഗിൽ സണ്ടെയുടെ നാലാമത്തെ ക്ലബാകും ട്രാവു. നേരത്തെ മിനേർവ പഞ്ചാബിനായും ഐസാളിനായും സണ്ടെ കളിച്ചിട്ടുണ്ട്. ഐസാളിന്റെ ആദ്യ ഐലീഗ് സീസണിൽ സണ്ടെ ആയിരുന്നു ഐസാളിന്റെ ടോപ്പ് സ്കോറർ. എന്നാൽ ആ‌ സീസണ് ശേഷം സണ്ടെ ഫോമിൽ ആയിട്ടില്ല. മിനേർവയിൽ ഫോം കണ്ടെത്താൻ ആവാത്ത സണ്ടെ മിനേർവ വിട്ട് കൊൽക്കത്ത ക്ലബുകളിലേക്ക് പോവുകയായിരുന്നു.

Advertisement