വാണിയമ്പലത്ത് ഇന്ന് ഫൈനൽ, കിരീടത്തിനായി ഫിഫ മഞ്ചേരിയും റോയൽ ട്രാവൽസ് കോഴിക്കോടും

- Advertisement -

വാണിയമ്പലം അഖിലേന്ത്യാ സെവൻസിന്റെ കലാശ പോരാട്ടം ഇന്ന് നടക്കും. ഫിഫാ മഞ്ചേരിയും റോയൽ ട്രാവൽസ് കോഴിക്കോടും തമ്മിലാണ് കലാശ പോര് നടക്കുന്നത്. നേരത്തെ ഒതുക്കുങ്ങൽ ഫൈനലിലും ഫിഫയും റോയൽ ട്രാവൽസ് കോഴിക്കോടും നേർക്കുനേർ വന്നിരുന്നു. അന്ന് പെനാൾട്ടി ഷൂട്ടൗട്ടിൽ ഫിഫയെ തോൽപ്പിച്ച് റോയൽ ട്രാവൽസ് കോഴിക്കോട് കിരീടം നേടിയിരുന്നു.

സീസണിൽ ഇതുവരെ റോയൽ ട്രാവൽസ് കോഴിക്കോട് രണ്ട് കിരീടങ്ങളും ഫിഫാ മഞ്ചേരി ഒരു കിരീടവും നേടിയിട്ടുണ്ട്. സെമിയിൽ ലിൻഷാ മണ്ണാർക്കാടിനെ വീഴ്ത്തിയാണ് ഫിഫാ മഞ്ചേരി ഇവിടെ ഫൈനലിന് യോഗ്യത നേടിയത്. സ്കൈ ബ്ലൂ എടപ്പാളിനെ തോൽപ്പിച്ച് ആണ് റോയൽ ട്രാവൽസ് കോഴിക്കോട് വാണിയമ്പലത്ത് ഫൈനലിൽ എത്തിയത്.

Advertisement