ആദ്യ ബാറ്റിംഗില്‍ 90 റണ്‍സ് നേടി പല്‍നാര്‍, ടീമിന് 24 റണ്‍സ് വിജയം

- Advertisement -

അപ്‍സ്കില്ലിനെതിരെ 24 റണ്‍സിന്റെ മികച്ച വിജയവുമായി പല്‍നാര്‍. ഇന്ന് ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗിന്റെ ഭാഗമായി നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പല്‍നാര്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സാണ് നേടിയത്. ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ അപ്‍സ്കില്ലിന് വേണ്ടി വിഷ്ണു 22 പന്തില്‍ നിന്ന് 51 റണ്‍സുമായി അടിച്ച് തകര്‍ത്തുവെങ്കിലും താരം പുറത്തായ ശേഷം മറ്റ് താരങ്ങളില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിയ്ക്കാതെ വന്നപ്പോള്‍ അപ്‍സ്കില്‍ ഇന്നിംഗ്സ് 66/5 എന്ന നിലയില്‍ ഒതുങ്ങുകയായിരുന്നു. ഒരു വശത്ത് വിക്കറ്റ് വീഴുമ്പോളും മറുവശത്ത് വിഷ്ണു അടിച്ച് തകര്‍ക്കുകയായിരുന്നു. അവസാന ഓവറില്‍ അപ്രാപ്യമായ ലക്ഷ്യം നേടുവാനുള്ള ശ്രമത്തിനിടെ വിഷ്ണു പുറത്താകുമ്പോള്‍ താരം 6 സിക്സാണ് തന്റെ ഇന്നിംഗ്സില്‍ നേടിയത്. പല്‍നാറിന് വേണ്ടി സജിത്ത് മൂന്ന് വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പല്‍നാറിനായി എക്സ്ട്രാസാണ് ടോപ് സ്കോറര്‍. അപ്‍സ്കില്‍ ബൗളര്‍മാര്‍ 21 റണ്‍സ് എക്സ്ട്രാസ് ഇനത്തില്‍ വിട്ട് നല്‍കിയപ്പോള്‍ നിതിന്‍ സോമന്‍(17), ജയദേവന്‍(14), കെഎം അഖില്‍(12), ജി അഖില്‍(10*), രതീഷ്(10*) എന്നിവരാണ് റണ്‍സ് കണ്ടെത്തിയത്. നിതിന്‍ സോമന്‍ റിട്ടയര്‍ഡ് ഹര്‍ട്ടായി മടങ്ങുകയായിരുന്നു.

Advertisement