എട്ട് വിക്കറ്റ് ജയം സ്വന്തമാക്കി ഐഐഐടിഎംകെ

- Advertisement -

ടിപിഎല്‍ 2020ല്‍ വിജയത്തുടക്കവുമായി ഐഐഐടിഎംകെ. ഇന്ന് നടന്ന മത്സരത്തില്‍ ഒറാക്കിളിനെയാണ് ടീം പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഒറാക്കിളിനെ 57/9 എന്ന സ്കോറില്‍ പിടിച്ച് കെട്ടിയ ശേഷം ലക്ഷ്യം 6.5 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തിലാണ് ഐഐഐടിഎംകെയുടെ വിജയം.

ആനന്ദ്(22*), ഷിയാദ്(17) എന്നിവര്‍ക്കൊപ്പം അനൂപ് രാജും(12*) ഐഐഐടിഎംകെയ്ക്ക് വേണ്ടി തിളങ്ങുകയായിരുന്നു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഒറാക്കിളിന് വേണ്ടി അരുണ്‍ ദത്ത് 14 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ വിജിന്‍(12), രാഹുല്‍(10) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.

ബൗളിംഗില്‍ ഐഐഐടിഎംകെയ്ക്കായി അനൂപ് രാജ് 2 വിക്കറ്റ് നേടി.

Advertisement